കൊ​ല്ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ജി. കൃ​ഷ്ണ​കു​മാ​റി​നെ ത​ട​ഞ്ഞ സം​ഭ​വം; 7 എ​സ്എ​ഫ്‌​ഐ പ്രവർത്തകർക്കെതിരേ കേ​സ്

കൊ​ല്ലം: കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് ഐ​ടി​ഐ​യി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ജി. കൃ​ഷ്ണ​കു​മാ​റി​നെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഏ​ഴ് എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്. എ​ബി​വി​പി​യു​ടെ​യും എ​ന്‍​ഡി​എ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

അ​ന്യാ​യ​മാ​യി സം​ഘം ചേ​ര​ല്‍, ത​ട​ഞ്ഞു നി​ര്‍​ത്ത​ല്‍, ആ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണം, മ​ര്‍​ദ്ദ​നം, മു​റി​വേ​ല്‍​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കു​ണ്ട​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യ കൃ​ഷ്ണ​കു​മാ​ര്‍ വോ​ട്ടു ചോ​ദി​ച്ച് ച​ന്ദ​ന​ത്തോ​പ്പ് ഗ​വ. ​ഐ​ടി​ഐ​യി​ലെ​ത്തി​യ​ത്.

എ​ന്നാ​ല്‍ കൃ​ഷ്ണ​കു​മാ​റി​നെ ത​ട​ഞ്ഞ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍, സ്ഥാ​നാ​ര്‍​ഥി​യെ കൈയേറ്റം ചെ​യ്യാ​നും ശ്ര​മി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​രും എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു.

സ്‌​പോ​ര്‍​ട്സ് ഡേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ല്‍ മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​തെ സ്ഥാ​നാ​ര്‍​ഥി​യെ സം​സാ​രി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് എ​സ്എ​ഫ്‌​ഐ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Related posts

Leave a Comment