ബ്രോഡ്ഗേ​ജ് പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു; പ്ര​തീ​ക്ഷ​യോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല

പു​ന​ലൂ​ർ: റെ​യി​ൽ​വേ ബ്രോ​ഡ് ഗേ​ജു പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല പ്ര​തീ​ക്ഷ​യി​ൽ. 31 ന് ​ബ്രോ​ഡ്ഗേ​ജു പാ​ത ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ്ര​തീ​ക്ഷി​യ്ക്കു​ന്ന​ത്.

പാ​ത​യു​ടെ ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന​തോ​ടെ നി​ര​വ​ധി ട്രെ​യി​നു​ക​ൾ ചെ​ന്നൈ​യി​ലേ​യ്ക്ക് ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തും. ഇ​ത് ത​മി​ഴ്നാ​ടു​മാ​യു ള്ള ​കേ​ര​ള​ത്തി​ന്‍റെ വ്യാ​പാ​ര ബ​ന്ധം സു​ഗ​മ​മാ​ക്കാ​നും ഉ​പ​ക​രി​ക്കും. ഇ​രു​പ​തോ​ളം ട്രെ​യി​നു​ക​ൾ ഇ​തു​വ​ഴി ഓ​ടു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കു​ന്ന വി​വ​രം.

വ​ള​രെ വേ​ഗം ചെ​ന്നൈ​യി​ലെ​ത്താ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണി​ത്. മാ​ർ​ച്ച് 31ന് ​പാ​ത ക​മ്മീ​ഷ​നിം​ഗ് ചെ​യ്യു​മെ​ന്നാ​ണ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ക​ഴു​തു​രു​ട്ടി എം ​എ​സ് എ​ൽ തു​ര​ങ്ക പാ​ത​യു​ടെ നി​ർ​മാ​ണം നേ​ര​ത്തെ ഏ​റെ​ക്കു​റെ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നു ക​ണ്ട് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ര​ങ്ക​പ്പാ​ത​യു​ടെ മു​ൻ​വ​ശം പൊ​ളി​ച്ചു​മാ​റ്റി വീ​ണ്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

അ​തു കൊ​ണ്ടു ത​ന്നെ പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ വീ​ണ്ടും കാ​ല​താ​മ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഉ​ന്ന​ത റെ​യി​ൽ​വേ ഉ​ദ​ദ്യോ​ഗ​സ്ഥ​രെ​ത്തു​മ്പോ​ൾ മാ​ത്രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗം കൂ​ട്ടും. പാ​ത​യു​ടെ ക​മ്മീ​ഷ​നിം​ഗ് പൂ​ർ​ത്തി​യാ​കു​ന്ന​തും കാ​ത്ത് കി​ഴ​ക്ക​ൻ മേ​ഖ​ല വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. പാ​ത​ബ്രോ​ഡ് ഗേ​ജാ​യ​തോ​ടെ പു​ന​ലൂ​ർ-​ആ​ര്യ​ങ്കാ​വ് മേ​ഖ​ല​യി​ൽ വ​ള​വു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

അ​തു കൊ​ണ്ടു ത​ന്നെ ട്രെ​യി​നു​ക​ൾ​ക്ക് വേ​ഗ​ത കു​റ​യ്ക്കേ​ണ്ടി​യും വ​രും. റി​യ​ൽ വേ ​സേ​ഫ്ടി ക​മ്മീ​ഷ​ണ​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ത​യി​ൽ അ​ടി​ക്ക​ടി പ​രി​ശോ​ധ​ന​ക​ൾ​ക്കെ​ത്തു​ന്നു​ണ്ട്. പാ​ത ക​മ്മീ​ഷ​നിം​ഗ് 31 ന് ​ന​ട​ക്കു​മെ​ന്ന് അ​റി​ഞ്ഞ​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ​ത്താ​ൻ കെ​എ​സ്ആ​ർ​ടി​സി​യെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​ണി​ത്.

റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ബ്രേ​ഡ്ഗേ​ജ് പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ടു​വി​ൽ ദ്രു​ത​ഗ​തി​യി​ൽ ആ​ക്കി​യി​ട്ടു​ണ്ട്. എ​ട​മ​ണി​ലെ അ​ലൈ​മെ​ന്‍റ് നി​ർ​മാ​ണ​വും മെ​റ്റ​ൽ പാ​ക്കിം​ഗ് ജോ​ലി​ക​ളും അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ആ​ണ്.

Related posts