പുനലൂർ ചെങ്കോട്ട പാതയിൽ കൂടുതൽ ട്രെയിൻസർവീസ് ആരംഭിക്കണമെന്ന്  എംപി

കൊ​ല്ലം : പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട റെ​യി​ൽ​വേ പാ​ത​യി​ലൂ​ടെ കൂ​ടു​ത​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ച​ട്ടം 377 പ്ര​കാ​ര​മാ​ണ് വി​ഷ​യം ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

കേ​ര​ള​ത്തെ​യും ത​മി​ഴ്നാ​ടി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ​തും വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ റ​യി​ൽ​വേ​പാ​ത പൂ​ർ​ണ്ണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ത്ത​ത് ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​താ​ണ്. ഗേ​ജ്മാ​റ്റ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ലൈ​ൻ ക​മ്മീ​ഷ​ൻ ചെ​യ്ത് ക​ഴി​ഞ്ഞി​ട്ടും ഗേ​ജ്മാ​റ്റ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പു​ണ്ടാ​യി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

പു​തു​താ​യി കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള റെ​യി​ൽ​വേ​പാ​ത​യു​ടെ പ്ര​യോ​ജ​നം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും രാ​മേ​ശ്വ​ര​ത്തേ​ക്കും പു​തി​യ ട്രെ​യി​ൻ സ​ർ​വ്വീ​സു​ക​ൾ ആ​രം​ഭി​ക്കാ​നും താം​ബ​രം എ​ക്സ്പ്ര​സ് പ്ര​തി​ദി​ന റെ​ഗു​ല​ർ ട്രെ​യി​നാ​യി മാ​റ്റു​വാ​നും മു​ന്പു​ണ്ടാ​യി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​നും പു​തി​യ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കാ​നും സ​ത്വ​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts