പു​ന്നാ​ട്ടെ അ​ശ്വ​നി​കു​മാ​ർ വ​ധം; 15വർഷത്തിനുശേഷം വിചാരണ ആരംഭിക്കുന്നു; 489 സാ​ക്ഷി​ക​ൾ, പ്ര​തി​ക​ളി​ൽ ഇ​ര​ട്ട സ​ഹോ​ദ​ര​ൻ​മാ​രും; 14 എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ൾ

ത​ല​ശേ​രി: ആ​ർ​എ​സ്എ​സ് നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ പു​ന്നാ​ട്ടെ അ​ശ്വ​നി​കു​മാ​റി​നെ (27) ബ​സി​നു​ള്ളി​ൽ വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ചാ​ര​ണ ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ (അ​തി​വേ​ഗ കോ​ട​തി-​ര​ണ്ട്) ഇ​ന്നു തു​ട​ങ്ങും. 2005 മാ​ർ​ച്ച് 10ന് ​രാ​വി​ലെ 10.15ന് ​ഇ​രി​ട്ടി പ​യ​ഞ്ചേ​രി​മു​ക്കി​ൽ വ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
കൊ​ല​പാ​ത​കം ന​ട​ന്ന് 15 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് വി​ചാ​ര​ണ തു​ട​ങ്ങു​ന്ന​ത്. ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​ശ്വി​നി​കു​മാ​റി​നെ ബ​സി​നു മു​ന്നി​ലും പി​ന്നി​ലും ബോം​ബെ​റി​ഞ്ഞ് ഭീ​തി പ​ര​ത്തി​യ​ശേ​ഷം ബ​സി​നു​ള്ളി​ൽ വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ൽ നാ​ലു​പേ​ർ ബ​സി​നു​ള്ളി​ലും മ​റ്റു​ള്ള​വ​ർ ജീ​പ്പി​ലു​മെ​ത്തി​യാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ക​ഠാ​ര​കൊ​ണ്ട് കു​ത്തി​യും വാ​ളു​കൊ​ണ്ടു വെ​ട്ടി​യു​മാ​ണ് അ​ശ്വ​നി​കു​മാ​റി​നെ പ്ര​തി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ പു​തി​യ​വീ​ട്ടി​ൽ അ​സീ​സ് (42), പു​ഞ്ച​റ​ക്ക​ൽ​വീ​ട്ടി​ൽ അ​മീ​ൻ (40), എം.​വി. മ​ർ​സൂ​ഖ് (38), പി.​എം. സി​റാ​ജ് (42), സി.​പി. ഉ​മ്മ​ർ (40), എം.​കെ. യൂ​നു​സ് (43), ആ​ർ.​കെ. അ​ലി (45), പി.​കെ. സ​മീ​ർ (38), കൊ​വ്വ​ൽ നൗ​ഫ​ൽ (39), ത​ന്ന​ലോ​ട്ട് യാ​ക്കൂ​ബ് (41), സി.​എം. വീ​ട്ടി​ൽ മു​സ്ത​ഫ (48), വ​യ​പ്ര​ത്ത് ബ​ഷീ​ർ എ​ന്ന ക​രാ​ട്ടെ ബ​ഷീ​ർ (46), ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ മും​താ​സ് വീ​ട്ടി​ൽ കെ. ​ഷ​മ്മാ​സ് (35), കെ. ​ഷാ​ന​വാ​സ് (35) എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

ഒ​ന്നു​മു​ത​ൽ ഒ​ൻ​പ​തു​വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​വും 10 മു​ത​ൽ 13 വ​രെ പ്ര​തി​ക​ൾ​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന കു​റ്റ​വും 13, 14 പ്ര​തി​ക​ൾ​ക്കെ​തി​രേ ബോം​ബ് എ​ത്തി​ച്ചു​ന​ൽ​കി​യ​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​വു​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. മാ​വി​ല വീ​ട്ടി​ൽ ല​ക്ഷ്മ​ണ​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഒ​ന്നാം സാ​ക്ഷി​യാ​യ ല​ക്ഷ്മ​ണ​നെ​യും ര​ണ്ടാം സാ​ക്ഷി ഗം​ഗാ​ധ​ര​നെ​യു​മാ​ണ് ഇ​ന്നു വി​സ്ത​രി​ക്കു​ക. കു​റ്റ​പ​ത്ര​ത്തി​ലെ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ട് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഇ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കും. 89 സാ​ക്ഷി​ക​ളാ​ണ് ഈ ​കേ​സി​ലു​ള്ള​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഡി​സ്ട്രി​ക് ഗ​വ. പ്ലീ​ഡ​ർ അ​ഡ്വ. ബി.​പി. ശ​ശീ​ന്ദ്ര​ൻ, അ​ഡീ​ഷ​ൽ ഗ​വ. പ്ലീ​ഡ​ർ അ​ഡ്വ. ബി​നി​ഷ, അ​ഡ്വ. പി. ​പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​രും പ്ര​തി​ഭാ​ഗ​ത്തി​നു​വേ​ണ്ടി അ​ഡ്വ. അ​ശോ​ക​ൻ, അ​ഡ്വ. നൗ​ഷാ​ദ് എ​ന്നി​വ​രും ഹാ​ജ​രാ​വും.

Related posts

Leave a Comment