കാട് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; വേര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പാമ്പ് വരിഞ്ഞുമുറുക്കി; ഒടുവില്‍…

കാ​ട്ടാ​ക്ക​ട: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യു​ടെ ക​ഴു​ത്തി​ൽ പെ​രു​മ്പാ​മ്പ് ചു​റ്റി. ഒ​ടു​വി​ൽ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പെ​രു​മ്പാ​മ്പി​നെ വേ​ർ​പ്പെ​ടു​ത്തി​യ​ത്. ക​ള്ളി​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പെ​രും​കു​ള​ങ്ങ​ര സ്വ​ദേ​ശി ഭു​വ​ന​ച​ന്ദ്ര​ന്‍റെ ക​ഴു​ത്തി​ലാ​ണ് പെ​രു​മ്പാ​മ്പ് ചു​റ്റി​യ​ത്.

നെ​യ്യാ​ർ​ഡാ​മി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന കി​ക്മ കോ​ള​ജ് പ​രി​സ​ര​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കാ​ട് വൃ​ത്തി​യാ​ക്കു​ന്ന പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ട​ത്തെ വ​ള്ളി​പ്പ​ട​ർ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​ന്പാ​ണ് ഭു​വ​ന​ച​ന്ദ്ര​ന്‍റെ ക​ഴു​ത്തി​ൽ ചു​റ്റി​യ​ത്.

തൊ​ഴി​ലാ​ളി​ക​ളും കോ​ള​ജ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി പാ​മ്പി​നെ വേ​ർ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പാ​മ്പ് വ​രി​ഞ്ഞു​മു​റു​ക്കി. ഏ​റെ​നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പാ​ന്പി​നെ വേ​ർ​പെ​ടു​ത്തി​യ​ത്.

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഭു​വ​ന​ച​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കിവിട്ടയച്ചു. ചാ​ക്കി​ലാ​ക്കി​യ പെ​രു​മ്പാ​മ്പി​നെ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ എ​ത്തി​ക്കു​ക​യും കാ​ട്ടി​ലേ​ക്ക് തു​റ​ന്നു വി​ടു​ക​യും ചെ​യ്തു.

Related posts