നഗരത്തിലെ  ഓട്ടോകളിൽ ഫെയർസ്റ്റേജ് മീറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങി; നിരക്ക് സംബന്ധിച്ച് ആശയക്കുഴപ്പം വേണ്ട

കോ​ട്ട​യം: ടൗ​ണ്‍ പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും നിരക്കു സംബ ന്ധിച്ച് യാത്ര ക്കാരിൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് പലപ്പോഴും യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാർക്കും പ്ര​തി​സ​ന്ധി​ സൃ​ഷ്ടി​ക്കുന്നുണ്ട്. ന​ഗ​ര പെ​ർ​മി​റ്റ് ല​ഭി​ക്കാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​പ്പോ​ഴും ടൗ​ണി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന സു​താ​ര്യ​മ​ല്ല. മീ​റ്റ​ർ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു മാ​ത്ര​മാ​ണു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നോ​ക്കു​ന്ന​ത്.

പെ​ർ​മി​റ്റ് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന വി​ര​ള​മാ​ണ്. ഏ​താ​നും ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഇ​പ്പോ​ഴും മീ​റ്റ​ർ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല.തി​ങ്ക​ളാ​ഴ്ച ജി​ല്ലാ ക​ള​ക്ട​റു​മാ​യി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​നുകൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മീ​റ്റ​ർ ഘടിപ്പിച്ചു സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന് വാ​ക്കു പ​റ​ഞ്ഞു​വെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ൻ പ​ല ഡ്രൈ​വ​ർ​മാ​ർ​ക്കും താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണു പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നു യാ​ത്ര​ക്കാ​ർ ക​യ​റി​യാ​ലു​ട​ൻ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കണം എ​ന്ന​താ​യി​രു​ന്നു. ഇ​ന്ന​ലെ​യും പ​ല ഓ​ട്ടോ​റി​ക്ഷ​ക​ളി​ലെ​യും മീ​റ്റ​ർ അ​ന​ങ്ങി​യി​ല്ല. ചി​ല​ർ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചു​വെ​ങ്കി​ലും വാ​ങ്ങി​യ​തു പ​ഴ​യ നി​ര​ക്ക് ത​ന്നെ​യാ​യി​രു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്കു​പോ​യ യാ​ത്ര​ക്കാ​രി​ൽ പ​ല​ർ​ക്കും ഇ​ന്ന​ലെ​യും 50രൂ​പ ന​ൽ​കേ​ണ്ടി വ​ന്നു.

യൂ​ണി​യ​ൻ നേ​തൃ​ത്വം ത​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ണ്ടി​ല്ലെ​ന്നും ഒ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. റി​ട്ടേ​ണ്‍ ഓ​ട്ട​ത്തി​നു സാ​ധ്യ​ത​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്പോ​ൾ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത​നു​സ​രി​ച്ചു മി​നി​മം ചാ​ർ​ജാ​യ 25 രൂ​പ ക​ഴി​ഞ്ഞു വ​രു​ന്ന തു​ക​യു​ടെ അ​ന്പ​തു ശ​ത​മാ​നം അ​ധി​ക​മാ​യി ഈ​ടാ​ക്കു​മെ​ന്ന​താ​ണു പ്ര​ധാ​ന വ്യ​വ​സ്ഥ. ഇ​ത്ത​രം സ​വാ​രി​ക​ളി​ൽ മി​നി​മം ചാ​ർ​ജ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു ഡ്രൈ​വ​ർ​മാ​ർ കൂ​ലി വാ​ങ്ങി​യ​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ന​ഗ​ര​ത്തി​ൽ കൃ​ത്യ​മാ​യി മീ​റ്റ​ർ കാ​ശി​ൽ മാ​ത്രം ഓ​ടി​യ ഡ്രൈ​വ​ർ​മാ​രു​മു​ണ്ട്. മീ​റ്റ​ർ ശ്ര​ദ്ധി​ക്കാ​തെ പ​ണം ന​ൽ​കി​യ​വ​ർ​ക്ക് കൂ​ടു​ത​ലാ​യി ന​ൽ​കി​യ തു​ക തി​രി​കെ ന​ൽ​കി മാ​തൃ​ക കാ​ണി​ച്ച ഡ്രൈ​വ​ർ​മാ​രു​മു​ണ്ട്. യോ​ഗ​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന തീ​രു​മാ​ന​മാ​യ അ​ന​ധി​കൃ​ത ഓ​ട്ടോ​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി ഇ​ന്ന​ലെ കാ​ര്യ​മാ​യി ന​ട​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Related posts