ലോകകപ്പ് ചെസിൽ ചരിത്രം; പ്ര​ഗ്നാ​ന​ന്ദ ഫൈ​ന​ലി​ൽ

ബാ​ക്കു (അസർബൈജാൻ): ഫി​ഡെ ലോ​ക​ക​പ്പ് ചെ​സ് പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ർ. പ്ര​ഗ്നാ​ന​ന്ദ ഫൈ​ന​ലി​ൽ. സെ​മി​യി​ൽ അ​മേ​രി​ക്ക​യു​ടെ ഫാ​ബി​നൊ ക​രു​വാ​ന​യെ ടൈ​ബ്രേ​ക്ക​റി​ലൂ​ടെ കീ​ഴ​ട​ക്കി​യാ​ണ് പ​തി​നെ​ട്ടു​കാ​ര​നാ​യ പ്ര​ഗ്നാ​ന​ന്ദ ഫൈ​ന​ലി​ൽ ഇ​ടം​നേ​ടി​യ​ത്.

ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യ നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​ണ്‍ ആ​ണ് പ്ര​ഗ്നാ​ന​ന്ദ​യു​ടെ എ​തി​രാ​ളി.

ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ 2024 ഫിഡെ കാ​ൻ​ഡി​ഡേ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള യോ​ഗ്യ​ത​യും ഇ​ന്ത്യ​ൻ താ​രം സ്വ​ന്ത​മാ​ക്കി.

21 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഒ​രു ഇ​ന്ത്യ​ൻ താ​രം ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദാ​ണ് മു​ന്പ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ഇ​ന്ത്യ​ൻ താ​രം.

Related posts

Leave a Comment