തനിക്ക് ജോലിതന്ന മുതലാളിയോടുള്ള സ്നേഹം കൊണ്ട്; റോഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിൽ അലിഭായ് കുറ്റം സമ്മതിച്ചു; കൂട്ടുപ്രതി അപ്പുണിക്കായ് പോലീസ് അന്വേഷണം ഊർജിതമാക്കി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിൻ ജലാൽ കുറ്റം സമ്മതിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

രാജേഷിനെ തന്‍റെ നേതൃത്വത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇതിന് ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചുവെന്നും ഇയാൾ പോലീസിന് മൊഴി നൽകി. ഖത്തറിൽ തന്‍റെ ജിംനേഷ്യത്തിന്‍റെ ഉടമയായ സത്താറിന്‍റെ കുടുംബം തകർത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു.

തന്‍റെ സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഖത്തറിൽ നിന്ന് നാട്ടിലെത്താൻ വിമാന ടിക്കറ്റിന് പണം നൽകിയത് സത്താറാണ്. തനിക്ക് വിദേശത്ത് ജോലി നൽകിയ സത്താറിനോടുള്ള കൂറുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യപ്രതിയായ അലിഭായ് പോലീസ് പിടിയിലായെങ്കിലും ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ അപ്പുണ്ണി ഇപ്പോഴും ഒളിവിലാണ്.

കേസിലെ മുഖ്യപ്രതി കുറ്റം സമ്മതിച്ചതോടെ ഇയാളെ ഇന്ന് തന്നെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കം പോലീസ് തുടങ്ങി. കനത്ത പോലീസ് കാവലിലായിരിക്കും ഇയാളെ തെളിവെടുപ്പിന് കൊണ്ടുവരിക. അതേസമയം ഒളിവിൽ തുടരുന്ന അപ്പുണ്ണിക്ക് വേണ്ടി പോലീസ് തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​നെ അ​ക്ര​മി സം​ഘം മ​ട​വൂ​ർ ജം​ഗ്ഷ​നു സ​മീ​പ​ത്തെ സ്റ്റുഡിയോയിൽ വച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ജേ​ഷി​ന്‍റെ വി​ദേ​ശ​ത്തു​ള്ള വ​നി​താ സു​ഹൃ​ത്തി​ന്‍റെ ഭ​ർ​ത്താ​വാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഏ​ർ​പ്പാ​ടാ​ക്കി​യ​തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം.

കാ​യം​കു​ളം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളാണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന നി​ഗ​മ​ന​വു​മാ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ക്ര​മി സം​ഘം എ​ത്തു​ന്ന സ​മ​യ​ത്ത് രാ​ജേ​ഷ് വി​ദേ​ശ​ത്തു​ള്ള വ​നി​താ സു​ഹൃ​ത്തു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഈ യുവതിയിൽ നിന്നും നിർണായക വിവരങ്ങൾ പോലീസ് ലഭിച്ചിട്ടുണ്ട്.

Related posts