മലപ്പുറത്ത് റാഗിങിന്‍റെ പേരിൽ വിദ്യാർത്ഥിക്ക് മർദനം

റാഗിങ്ങിന്‍റെ പേരിൽ വിദ്യാർത്ഥിക്ക് മർദനം. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി വിഎച്എസ്എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എ.പി അഭിനവിനാണ് മർദനമേറ്റത്.

ഷർട്ടിന്‍റെ ബട്ടൺ ഇടാതെ വന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
 പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തിൽ അഭിനവിന്‍റെ മാതാപിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകി.

Related posts

Leave a Comment