പ​ച്ച​ക്ക​റി വി​ല ക​ത്തി​ക്ക​യ​റി, മ​ത്സ്യത്തി​നു കു​റ​ഞ്ഞു! രാ​ജ്യ​ത്തു​ട​നീ​ളം സ​വാ​ള ക്ഷാ​മ​മാ​യ​തി​നാ​ൽ വി​ല ഇ​ര​ട്ടി​യാ​യി

തൃ​ശൂ​ർ: പ​ച്ച​ക്ക​റി​ക്കു വി​ല ക​ത്തി​ക്ക​യ​റു​ന്നു. മത്സ്യത്തി​നു വ​ർ​ധി​ച്ച വി​ല കു​റ​ഞ്ഞ് സ്റ്റെ​ഡി​യാ​യി.

പ​ച്ച​ക്ക​റി എ​ല്ലാ ഇ​ന​ങ്ങ​ൾ​ക്കും കി​ലോ​യ്ക്ക് അ​ന്പ​തു രൂ​പ​യി​ലേ​റെ​യാ​ണു വി​ല. മി​ക്ക​യി​ന​ങ്ങ​ൾ​ക്കും 20 രൂ​പ​യാ​യി​രു​ന്നു വി​ല. ഓ​ണ​ത്തി​നു​ശേ​ഷം വി​ല കു​റ​ഞ്ഞ​താ​ണെ​ങ്കി​ലും ഇ​പ്പോ​ൾ ഓ​ണ​ക്കാ​ല​ത്തേ​തി​നേ​ക്കാ​ൾ ഭീ​മ​മാ​യ വി​ലവ​ർ​ധ​ന​യാ​ണ്.

രാ​ജ്യ​ത്തു​ട​നീ​ളം സ​വാ​ള ക്ഷാ​മ​മാ​യ​തി​നാ​ൽ വി​ല ഇ​ര​ട്ടി​യാ​യി. 20 രൂ​പ​യി​ൽ​നി​ന്ന് 40 രൂ​പ​യാ​യാ​ണ് വ​ർ​ധി​ച്ച​ത്. നാ​ട​ൻ പ​യ​റി​നു കി​ലോ​യ്ക്ക് 80 രൂ​പയായി.

പ​ച്ച​പ്പ​യ​റി​ന് 70 രൂ​പ​യും. പാ​വ​യ്ക്ക, നേ​ന്ത്ര​ക്കാ​യ എ​ന്നി​വ​യ്ക്ക് 60, പ​ട​വ​ലം, ത​ക്കാ​ളി, കൊ​ത്ത​മ​ര, കോ​ളിഫ്ള​വ​ർ എ​ന്നീ ഇ​ന​ങ്ങ​ൾ​ക്ക് 50 എ​ന്നി​ങ്ങ​നെ​യാ​ണു വി​ല. മ​ത്ത​ൻ, ചേ​ന ഇ​ന​ങ്ങ​ൾ​ക്കു 35 രൂ​പ.

മ​ത്സ്യത്തി​നു മി​ക്ക​യി​ന​ങ്ങ​ൾ​ക്കും 180 രൂ​പ മു​ത​ൽ 200 രൂ​പ​വ​രെ​യാ​ണു വി​ല. മ​ത്തി- 180, അ​യി​ല- 160, മ​ഞ്ഞ​ക്കോ​ര- 180, ഫി​ലോ​പ്പി 80 മു​ത​ൽ 140 വ​രെ, ചെ​മ്മീ​ൻ 300, വാ​ള 180, വ​റ്റ 200, ആ​വോ​ലി 230.

Related posts

Leave a Comment