കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യം: പാ​ക്കി​സ്ഥാനോ മ​റ്റ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളോ ഇ​ട​പെ​ടേ​ണ്ടതില്ലെന്ന്  രാ​ഹു​ൽ ഗാ​ന്ധി

ക​ൽ​പ്പ​റ്റ: ജ​മ്മു കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പാ​ക്കി​സ്ഥാ​നോ മ​റ്റ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളോ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭീ​ക​ര​ത​യു​ടെ പ്ര​ധാ​ന പി​ന്തു​ണ​ക്കാ​രാ​യി അ​റി​യ​പ്പെ​ടു​ന്ന പാ​ക്കി​സ്ഥാ​ൻ കാ​ഷ്മീ​രി​ലും ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​നോ​ട് മ​റ്റ് വി​യോ​ജി​പ്പു​ക​ളു​ണ്ടെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്തു ക​ള​ഞ്ഞ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി പാ​ക്കി​സ്ഥാ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ഹു​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​പ​ക്ഷ സം​ഘ​ത്തെ ശ്രീ​ന​ഗ​റി​ൽ ത​ട​ഞ്ഞി​രു​ന്നു.

Related posts