പ്ര​സം​ഗം പാ​ര​യാ​കു​മോ? രാ​ഹു​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: മധ്യപ്രദേശിലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ന​ട​ത്തി​യ പ്ര​സം​ഗം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് വി​ന​യാ​യി. പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് പ്ര​ശ്ന​മാ​യ​ത്.

“പ്ര​ധാ​ന​മ​ന്ത്രി പു​തി​യ ഒ​രു നി​യ​മ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കാം എ​ന്നു പ​റ​യു​ന്നു​ണ്ട്” – ഈ ​പ​രാ​മ​ർ​ശ​ത്തി​ന്മേ​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും 48 മ​ണി​ക്കൂ​റി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നെ​തി​രെ ഇ​നി​യൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts