രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​സ്തി 15.8 കോ​ടി; ക​ടം 72 ല​ക്ഷം; കേ​സു​ക​ൾ അ​ഞ്ച്; സ​ത്യ​വാ​ങ്മൂ​ല​ത്തിലെ വിവരങ്ങള്‍ ഇങ്ങനെ…

വ​യ​നാ​ട്: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​തി​നു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു 15.8 കോ​ടി രൂ​പ​യു​ടെ ജം​ഗ​മ​സ്വ​ത്ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്ക്കൊ​പ്പം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഈ ​വി​വ​രം.

1,32,48,284 രൂ​പ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പൈ​തൃ​ക സ്വ​ത്തി​ന്‍റെ മൂ​ല്യം. 7,93,03,977 രൂ​പ​യു​ടെ സ്വ​യാ​ർ​ജി​ത സ്ഥാ​വ​ര സ്വ​ത്തു​ക്ക​ളു​ണ്ട്. 8,75,70,000 രൂ​പ​യാ​ണ് സ്വ​യാ​ർ​ജി​ത ആ​സ്തി മൂ​ല്യം. 40,000 രൂ​പ​യാ​ണ് രാ​ഹു​ലി​ന്‍റെ കൈ​വ​ശ​മു​ള്ള​ത്. വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 17,93,693 രൂ​പ നി​ക്ഷേ​പ​മു​ണ്ട്. 72,01,904 രൂ​പ​യാ​ണ് ക​ടം.

അ​ഞ്ചു കേ​സു​ക​ൾ രാ​ഹു​ലി​നെ​തി​രെ​യു​ണ്ട്. ഇ​തി​ൽ നാ​ലെ​ണ്ണം ആ​ർ​എ​സ്എ​സ്-​ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള മാ​ന​ന​ഷ്ട​ക്കേ​സു​ക​ളാ​ണ്. സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ന​ൽ​കി​യ നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സാ​ണ് മ​റ്റൊ​ന്ന്.

കേം​ബ്രി​ഡ്ജ് സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​വും ട്രി​നി​റ്റി കോ​ള​ജി​ൽ​നി​ന്നു ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം ​ഫി​ല്ലും ആ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.

Related posts