രാ​ഹു​ൽ ഗാ​ന്ധി​ക്കു അ​ത്യു​ജ്വ​ല വി​ജ​യം പ്ര​വ​ചി​ക്കു​ന്ന എ​ക്സി​റ്റ് പോ​ളു​ക​ൾ! വ​യ​നാ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ഖം​വാ​ട്ടം

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്കു അ​ത്യു​ജ്വ​ല വി​ജ​യം പ്ര​വ​ചി​ക്കു​ന്ന എ​ക്സി​റ്റ് പോ​ളു​ക​ൾ എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ഖം​വാ​ട്ട​ത്തി​നു കാ​ര​ണ​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ത്തി​നു അ​ടു​ത്തു​നി​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ൽ അ​ര​യും ത​ല​യും മു​റു​ക്കി എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം വൃ​ഥാ​വ്യാ​യാ​മ​ത്തി​നു തു​ല്യ​മാ​കും. മ​ണ്ഡ​ല​ത്തി​ൽ മു​ന്ന​ണി ഇ​ത്ര​യേ ഉ​ള്ളൂ​വെ​ന്നു ലോ​കം അ​റി​യും. ഇ​താ​ണ് ഇ​ട​തു ക്യാ​ന്പു​ക​ളി​ലെ ഖി​ന്ന​ത​യ്ക്കു കാ​ര​ണം.

രാ​ഹു​ൽ​ഗാ​ന്ധി ജ​യി​ക്കു​മെ​ങ്കി​ലും ഭൂ​രി​പ​ക്ഷം ഭീ​മ​മാ​കി​ല്ലെ​ന്ന അ​നു​മാ​ന​ത്തി​ലാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ. വോ​ട്ടെ​ടു​പ്പി​ന്‍റെ ര​ണ്ടാം​പ​ക്കം ക​ൽ​പ്പ​റ്റ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഒ​ത്തു​കൂ​ടി​യ ഇ​ട​തു നേ​താ​ക്ക​ളി​ൽ ചി​ല​ർ എ​ൻ​ഡി​എ വോ​ട്ടി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​രാ​ജ​യ​പ്പെ​ടു​മെ​ന്നു​പോ​ലും അ​ഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി. എ​ന്നി​രി​ക്കെ​യാ​ണ് പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 52 ശ​ത​മാ​നം യു​ഡി​എ​ഫ് നേ​ടു​മെ​ന്ന എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം.

2009ൽ ​മ​ണ്ഡ​ലം രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന പ്ര​ഥ​മ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ഐ. ഷാ​ന​വാ​സി​നു 49.86 ശ​ത​മാ​നം( 4,10,703) വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫി​ലെ എം. ​റ​ഹ്മ​ത്തു​ല്ല 31.23 ശ​ത​മാ​നം(2,57,264) വോ​ട്ട് നേ​ടി. എ​ൻ​സി​പി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച കെ. ​മു​ര​ളീ​ധ​ര​ൻ 12.1-ഉം(99663) ​ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​വാ​സു​ദേ​വ​ൻ 3.85-ഉം(31,687) ​ശ​ത​മാ​നം വോ​ട്ട് ക​ര​സ്ഥ​മാ​ക്കി. 8,23,694 വോ​ട്ടാ​ണ് പോ​ൾ ചെ​യ്ത​ത്. 1,53,439 വോ​ട്ടാ​യി​രു​ന്നു യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം.

2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണ് ക​ണ്ട​ത്. പോ​ൾ ചെ​യ്ത 9,15,020 വോ​ട്ടി​ൽ 41.20 ശ​ത​മാ​ന​മാ​ണ് (3,77,035) യു​ഡി​എ​ഫി​ലെ ഷാ​ന​വാ​സി​നു ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫി​ലെ സ​ത്യ​ൻ മൊ​കേ​രി 39.92 ശ​ത​മാ​നം(3,56,165) വോ​ട്ട് നേ​ടി. 8.8 ശ​ത​മാ​നം(80,752) വോ​ട്ടു​നേ​ടി​യ ബി​ജെ​പി​യി​ലെ പി.​ആ​ർ. ര​ശ്മി​ൽ​നാ​ഥാ​യി​രു​ന്നു മൂ​ന്നാ​മ​ത്. പ​ശ്ചി​മ​ഘ​ട്ട ജ​ന​സം​ര​ക്ഷ​ണ സ​മി​തി-​മ​ല​ബാ​ർ വി​ക​സ​ന മു​ന്ന​ണി സം​യു​ക്ത സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി.​വി. അ​ൻ​വ​ർ 4.05 ശ​ത​മാ​നം(37,123) വോ​ട്ട് നേ​ടി. 20,870 വോ​ട്ടാ​യി​രു​ന്നു യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം. 9,15,020 വോ​ട്ടാ​ണ് പോ​ൾ ചെ​യ്ത​ത്.

2009ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 18.63 ശ​ത​മാ​ന​മാ​യി​രു​ന്നു യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് വോ​ട്ട് അ​ന്ത​രം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ഭൂ​രി​പ​ക്ഷം എ​ഴി​ൽ ഒ​ന്നാ​യി കു​റ​ഞ്ഞ 2014ൽ ​വോ​ട്ട് വ്യ​ത്യാ​സം 1.28 ശ​ത​മാ​ന​മാ​യി താ​ഴ്ന്നു. ആ​ദ്യ​ത്തേ​തി​നെ അ​പേ​ക്ഷി​ച്ചു ര​ണ്ടാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വോ​ട്ടി​ൽ 8.66 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് വോ​ട്ടി​ൽ 7.69-ഉം ​ബി​ജെ​പി വോ​ട്ടി​ൽ 4.97-ഉം ​ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.

കാ​ര്യ​മാ​യ വോ​ട്ടി​ടി​ച്ചി​ൽ ഒ​ഴി​വാ​ക്കാ​നും മു​ന്ന​ണി​യു​ടെ ക​രു​ത്ത് വ്യ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് എ​ൽ​ഡി​എ​ഫ് ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗ​ത്തു കാ​ഴ്ച​വ​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി​യെ വ്യ​ക്ത​മാ​യ പാ​ർ​ട്ടി രാ​ഷ്ട്രീ​യം ഇ​ല്ലാ​ത്ത വോ​ട്ട​ർ​മാ​ർ പൊ​തു​സ്ഥാ​നാ​ർ​ഥി​യാ​യി ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ കാ​ൽ​ച്ചു​വ​ട്ടി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​ന്ന​തു ത​ട​യു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് എ​ൽ​ഡി​എ​ഫ് പ​യ​റ്റി​യ​ത്. ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ 13,25,788 പേ​ർ​ക്കാ​യി​രു​ന്നു വോ​ട്ട​വ​കാ​ശം. ഇ​തി​ൽ 80.26 ശ​ത​മാ​ന​മാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്.

Related posts