വ​ണ്ട​ർ​ലാ​യി​ൽ വ​സ്ത്ര​ധാ​ര​ണത്തിന് നി​ബ​ന്ധ​ന​

wonderla-l കൊ​ച്ചി: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ അ​മ്യൂ​സ്മെ​ന്‍​റ് പാ​ർ​ക്കാ​യ വ​ണ്ട​ർ​ലാ​യി​ൽ ശു​ചി​ത്വ​വും സു​ര​ക്ഷി​ത​ത്വ​വും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക വ​സ്ത്ര​ധാ​ര​ണ നി​ബ​ന്ധ​ന​ക​ൾ ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​താ​ണ്. സാ​രി, നൈ​റ്റി, ചു​രി​ദാ​ർ/​സ​ൽ​വാ​ർ, ഷോ​ൾ, സ്കാ​ർ​ഫ്, ശി​രോ വ​സ്ത്ര​ങ്ങ​ൾ, ബു​ർ​ക്ക/​പ​ർ​ദ്ദ, ജീ​ൻ​സ്, കാ​ർ​ഗോ പാ​ന്‍​റ്, ഷ​ർ​ട്ട്, മു​ണ്ട് തു​ട​ങ്ങി​യ വ​സ്ത്ര​ങ്ങ​ൾ വാ​ട്ട​ർ റൈ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. പൂ​ർ​ണ‌​മാ​യും പോ​ളി​യ​സ്റ്റ​ർ, നൈ​ലോ​ണ്‍ വ​സ്ത്ര​ങ്ങ​ൾ മാ​ത്ര​മേ വാ​ട്ട​ർ റൈ​ഡു​ക​ളി​ൽ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കൂ​ടാ​തെ മ​റ്റു റൈ​ഡു​ക​ളി​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ സാ​രി, ഷോ​ളു​ക​ൾ, സ്കാ​ർ​ഫു​ക​ൾ, ശി​രോ​വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ അ​യ​ഞ്ഞ വ​സ്ത്ര​ങ്ങ​ളും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​വ​സ്ത്ര​ധാ​ര​ണ നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മാ​ണ്. സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി ഈ ​വ​സ്ത്ര​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള​ള വ​സ്ത്ര​ങ്ങ​ൾ വ​ണ്ട​ർ​ലാ പാ​ർ​ക്കി​നു​ള്ളി​ലെ ഷോ​പ്പു​ക​ളി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്.

വ​ണ്ട​ർ​ലാ​യെ മി​ക​ച്ച അ​മ്യൂ​സ്മെ​ന്‍​റ് പാ​ർ​ക്കാ​യി മാ​റ്റു​ന്ന​തി​നു നാ​ളി​തു​വ​രെ സ​ഹ​ക​രി​ച്ചു​വ​രു​ന്ന സ​ന്ദ​ർ​ശ​ക​രോ​ട്, പാ​ർ​ക്കി​ന്‍​റെ ശു​ചി​ത്വ​വും, സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ വ​രു​ത്തു​ന്ന ഈ ​മാ​റ്റ​ങ്ങ​ളി​ലും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വ​ണ്ട​ർ​ലാ ഹോ​ളി​ഡേ​യ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​രു​ണ്‍ കെ. ​ചി​റ്റി​ല​പ്പി​ള്ളി അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0484 2684009, 9744770000

Related posts