കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍.
ബാക്കി ആരെയോ രക്ഷിക്കാനും അവരില്‍ നിന്നും ഫോക്കസ് തെറ്റിക്കാനുമാണ് ഇപ്പോള്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയുടെ പരാമര്‍ശം അദ്ദേഹത്തിനെതിരാണെങ്കില് കണ്ഠരര് രാജീവരെ തള്ളിപ്പറയാന്‍ തയാറാണ്.
പക്ഷെ നാളിതുവരെ ഒരു വിവാദത്തിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല. തന്ത്രിയ്ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് അധികാരം, ഉത്തരവാദിത്വം എന്നും അദ്ദേഹം പറഞ്ഞു.
