തൊ​ടു​പു​ഴ​യി​ൽ ടാ​പ്പിം​ഗി​ന് പോ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണം: ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്

തൊ​ടു​പു​ഴ : പു​ല​ര്‍​ച്ചെ റ​ബ​ര്‍ ടാ​പ്പിം​ഗി​ന് പോ​യ ര​ണ്ടു പേ​ര്‍​ക്ക് നേ​രെ കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണം. ഉ​ടു​മ്പ​ന്നു​ര്‍ മ​ഞ്ചി​ക്ക​ല്ല് സ്വ​ദേ​ശി​ക​ളാ​യ കൂ​വ​ക്കാ​ട്ടി​ല്‍ മു​ര​ളി (60), പു​ര​യി​ട​ത്തി​ല്‍ സാ​ബു ( 62) എ​ന്നി​വ​ര്‍​ക്ക് നേ​രെ​യാ​ണ് കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കൈ​യ്ക്ക് ഒ​ടി​വ് സം​ഭ​വി​ച്ച മു​ര​ളി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സാ​ബു​വി​നും കൈ​യ്ക്ക് പ​രി​ക്കേ​റ്റ​ങ്കി​ലും സാ​ര​മു​ള്ള​ത​ല്ല.

ഇ​ന്ന് പു​ല​ര്‍​ച്ചെ 3.30 ഓ​ടെ മ​ഞ്ചി​ക്ക​ല്ല് ഒ​ലി​വി​രി​പ്പ് മേ​ഖ​ല​യി​ലാ​ണ് കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. രാ​വി​ലെ റ​ബ​ര്‍ ടാ​പ്പിം​ഗി​നാ​യി പ​തി​വു പോ​ലെ പോ​കു​ക​യി​രു​ന്നു ഇ​രു​വ​രും. സ്‌​കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന സാ​ബു റോ​ഡി​ന് മു​ന്നി​ല്‍ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട് വാ​ഹ​നം വെ​ട്ടി​ച്ച് മാ​റ്റി. എ​ന്നാ​ല്‍ കൊ​മ്പു കൊ​ണ്ട് കൈ​യ്ക്ക് ത​ട്ടി ചെ​റു​താ​യി പ​രി​ക്കേ​റ്റെ​ങ്കി​ലും കാ​ട്ടു​പോ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി. തു​ട​ര്‍​ന്ന് മു​ന്നോ​ട്ട് പോ​കു​മ്പോ​ഴാ​ണ് കാ​ട്ടു​പോ​ത്ത് ഇ​ടി​ച്ചി​ട്ട നി​ല​യി​ല്‍ മു​ര​ളി പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്

തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും വി​വ​രം അ​റി​യി​ച്ച് മു​ര​ളി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് രാ​വി​ലെ അ​ഞ്ചോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കാ​ട്ടു പോ​ത്തി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​മീ​പ​ത്തെ വീ​ടി​ന്റെ മു​റ്റ​ത്തു വ​രെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും കാ​ട്ടു​പോ​ത്ത് എ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം. ​ല​തീ​ഷ് പ​റ​ഞ്ഞു. ഉ​പ്പു​കു​ന്ന് മേ​ഖ​ല​യി​ല്‍ നി​ന്നാ​കാം കാ​ട്ടു​പോ​ത്ത് എ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. പോ​ലീ​സും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment