ഗാനഗന്ധർവന് ഇന്ന് 86-ാം പിറന്നാൾ

കൊ​ച്ചി: ഗ​ന്ധ​ര്‍​വ ഗാ​യ​ക​ന്‍ കെ.​ജെ യേ​ശു​ദാ​സി​ന് ഇ​ന്ന് 86-ാം പി​റ​ന്നാ​ള്‍. ക​ഴി​ഞ്ഞ ആ​റ​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ല​യാ​ളി​യു​ടെ പു​ല​രി​ക​ളെ​യും സ​ന്ധ്യ​ക​ളെ​യും സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കു​ന്ന​ത് യേ​ശു​ദാ​സി​ന്‍റെ ശ​ബ്ദ​മാ​ണ്.

1940 ജ​നു​വ​രി 10ന് ​ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലാ​ണ് യേ​ശു​ദാ​സി​ന്‍റെ ജ​ന​നം. പ്ര​സി​ദ്ധ സം​ഗീ​ത​ജ്ഞ​നും നാ​ട​ക ന​ട​നു​മാ​യി​രു​ന്ന അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ് ഭാ​ഗ​വ​ത​രു​ടെ​യും എ​ലി​സ​ബ​ത്തി​ന്‍റേ​യും മ​ക​നാ​യാ​ണ് യേ​ശു​ദാ​സ് ജ​നി​ച്ച​ത്. ഈ ​ദ​മ്പ​തി​ക​ളു​ടെ ഏ​ഴ് മ​ക്ക​ളി​ല്‍ ര​ണ്ടാ​മ​നാ​യി​രു​ന്നു യേ​ശു​ദാ​സ്.

1961ല്‍ “​കാ​ല്‍​പ്പാ​ടു​ക​ള്‍’ എ​ന്ന സി​നി​മ​യ്ക്കാ​യാ​ണ് ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യി​രു​ന്ന യേ​ശു​ദാ​സി​ന്‍റെ സ്വ​രം ആ​ദ്യ​മാ​യി റെ​ക്കോ​ര്‍​ഡ് ചെ​യ്യ​പ്പെ​ട്ട​ത്. അ​ന്നു തൊ​ട്ട് ഇ​ന്നു​വ​രെ ലോ​ക​ത്താ​കെ​യു​ള്ള സം​ഗീ​താ​സ്വാ​ദ​ക​ര്‍​ക്ക് പ്ര​ണ​യം, വി​ര​ഹം, ദു:​ഖം, നി​രാ​ശ, സ​ന്തോ​ഷം തു​ട​ങ്ങി അ​വ​രു​ടെ വി​കാ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​യ ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍റെ സ്വ​ര​മാ​ധു​രി ഏ​റെ പ്രി​യ​ങ്ക​ര​മാ​ണ്.

ജാ​തി​മ​ത​ഭേ​ദ​മ​ന്യേ, നി​ര​വ​ധി ഭ​ക്തി​ഗാ​ന​ങ്ങ​ളി​ലും യേ​ശു​ദാ​സ് ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ച്ചു. ദൈ​വ​ങ്ങ​ളെ ദി​വ​സ​വും മ​ന്ത്രി​ച്ചു​ണ​ര്‍​ത്തു​ന്ന ശ​ബ്ദ​മാ​യി യേ​ശു​ദാ​സ് മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം കു​ടും​ബ​സ​മേ​തം അ​മേ​രി​ക്ക​യി​ലാ​ണ് താ​മ​സം.

Related posts

Leave a Comment