വാ​ക്‌​സി​നു​മി​ല്ല, ഓ​ക്സി​ജ​നു​മി​ല്ല, പ്ര​ധാ​ന​മ​ന്ത്രി​യെ​യാ​ണെ​ങ്കി​ൽ കാ​ണാ​നു​മി​ല്ല..! പ​രി​ഹ​സി​ച്ച് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

രാ​ജ്യ​ത്ത് വാ​ക്‌​സി​നു​ക​ള്‍​ക്കും ഓ​ക്‌​സി​ജ​നും മ​രു​ന്നു​ക​ള്‍​ക്കു​മൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി​യേ​യും കാ​ണാ​നി​ല്ലെ​ന്നാ​ണ് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

ഇ​ന്ത്യ​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് സെ​ന്‍​ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഫോ​ട്ടോ​യും മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ല്‍ പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് 12 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ക​ത്ത​യ​ച്ചു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഒ​മ്പ​തോ​ളം നി​ര്‍​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കു​ക, വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി വി​ത​ണം ചെ​യ്യു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്.

ത​ങ്ങ​ൾ മു​മ്പും ഈ ​വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ പ​ല നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യെ​ങ്കി​ലും കേ​ന്ദ്രം അ​തെ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​ദു​ര​ന്ത​മാ​യി മാ​റു​ന്ന​തി​ലേ​ക്ക് ഇ​ത് വ​ഴി​തെ​ളി​യി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ക​ത്തി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment