ആർടിഎഫ് ശക്തമാക്കും; റെ​യി​ൽ​വേ പോ​ലീ​സിൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻഡ് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗവും ഡോ​ഗ് സ്ക്വാ​ഡും

സ്വന്തം ലേഖകൻ
തൃ​ശൂ​ർ: ട്രെ​യി​ൻ യാ​ത്രി​ക​ർ​ക്കു കൂ​ടു​ത​ൽ സു​ര​ക്ഷ​യൊരുക്കാനും, ട്രെ​യി​ൻ വ​ഴി​യു​ള്ള ക​ള്ള​ക്ക​ട​ത്തു ത​ട​യാനും ല​ക്ഷ്യ​മി​ട്ട് റെ​യി​ൽ​വേ പോ​ലീ​സ് പ്ര​വ​ർ​ത്ത​ന​മേ​ഖ​ല കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​ന്നു. റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ കീ​ഴി​ൽ പു​തു​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം ആ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം. ഒ​രു എ​സ്പി​യു​ടെ കീ​ഴി​ലാ​യി​രി​ക്കും ഈ ​വി​ഭാ​ഗം. ഈ ​വി​ഭാ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​രി​നു മു​ന്പി​ൽ ഡി​ജി​പി ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചുക​ഴി​ഞ്ഞു.

ഇ​തോ​ടൊ​പ്പം നി​ല​വി​ൽ റെ​യി​ൽ​വേ പോ​ലീ​സി​ലെ ഉ​ന്ന​ത ത​സ്തി​ക​യാ​യ എ​സ്പി ത​സ്തി​ക, ഐ​ജി ത​സ്തി​ക​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.സ്ത്രീ​ക​ളു​ൾ​പ്പ​ടെ​യു​ള്ള ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്കു സു​ര​ക്ഷി​ത​ത്വം ഒ​രു​ക്കു​ക​യെ​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു വി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൂ​ടാ​തെ അ​ടു​ത്ത കാ​ല​ത്താ​യി ട്രെ​യി​ൻ വ​ഴി വ​ർ​ധി​ച്ചുവ​രു​ന്ന തീ​വ്ര​വാ​ദം, ബോം​ബ് ഭീ​ഷ​ണി, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നിന്നു​ള്ള ക​ള്ള​ക്കട​ത്ത്, ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റെ​യി​ൽ​വേ പ​രി​സ​ര​ത്തു​ണ്ടാ​കു​ന്ന മോ​ഷ​ണ​വും അ​ക്ര​മ​ങ്ങ​ളും, മ​റ്റു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ നേ​രി​ടു​ന്ന​തി​നും റെ​യി​ൽ​വേ പോ​ലീ​സ് സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​തി​നാ​ൽ പു​തി​യ ത​സ്തി​ക​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും ഡി​ജി​പി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ മേ​ഖ​ല​ക​ളി​ൽനി​ന്നു​ള്ള ഭീ​ഷ​ണി​ക​ളു​ടേ​യും അ​ട്ടി​മ​റിശ്ര​മ​ങ്ങ​ളു​ടേ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ റെ​യി​ൽ​വേ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഡി​ജി​പി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റെ​യി​ൽ​വേ​യ്ക്കാ​യി പ്ര​ത്യേ​ക ഡോ​ഗ് സ്ക്വാ​ഡ് ആ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

റെ​യി​ൽ​വേ ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ ആ​ധു​നി​ക​വ​ത്ക​ര​ണം, റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന സ​കൗ​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ന്ന​താ​യി റെ​യി​ൽ​വേ എ​സ്പി മെ​റി​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ സു​ര​ക്ഷ ഇ​പ്പോ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് റെ​യി​ൽ​വേ പ്രൊ​ട്ട​ക‌്ഷ​ൻ സേ​ന​യും കേ​ര​ള പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​യ ഗ​വ.​റെ​യി​ൽ​വേ പോ​ലീ​സു​മാ​ണ്.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ, സ്റ്റേ​ഷ​നു​ക​ളി​ലെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം എ​ന്നി​വ​യാ​ണ് കേ​ര​ള റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ മു​ഖ്യ​ചു​മ​ത​ല​ക​ൾ. ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ റെ​യി​ൽ​വേ എ​സ്പി​ക്കാ​ണ് ഇ​പ്പോ​ൾ ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല.ര​ണ്ടു റെ​യി​ൽ​വേ സ​ബ് ഡി​വി​ഷ​നു​ക​ളി​ലാ​യി നാ​ലു സ​ർ​ക്കി​ളും 13 റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​മാ​യാ​ണ് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം.

1027 കി​ലോ​മീ​റ്റ​ർ ദൂ​രം കേ​ര​ള റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്. ദി​വ​സേ​ന 280ലേ​റെ ട്രെ​യി​നു​ക​ളി​ലാ​യി ഏ​ക​ദേ​ശം അ​ഞ്ചു​ല​ക്ഷം യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്.

Related posts