പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​രെ ല​ക്ഷ്യ​മി​ട്ട് ഓ​ണ്‍​ലൈ​ന്‍ വ്യാ​ജ​ന്‍​മാ​ര്‍; കേ​ന്ദ്രസർക്കാറിന്‍റെ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​രു​ള്ള കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​രെ ല​ക്ഷ്യ​മി​ട്ട് വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ളും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും നി​ര​വ​ധി​യു​ണ്ടെ​ന്നും ഇ​വ​രു​ടെ ച​തി​യി​ല്‍​പ്പെ​ട​രു​തെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ് കേ​ന്ദ്ര​മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് സം​സ്ഥാ​ന പോ​ലീ​സും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നും അ​മി​ത​ചാ​ര്‍​ജ്ജ് ഈ​ടാ​ക്കാ​നു​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വെ​ബ്‌​സൈ​റ്റു​ക​ളും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക പാ​സ്‌​പോ​ര്‍​ട്ട് വെ​ബ് പോ​ര്‍​ട്ട​ല്‍ പോ​ലെ തോ​ന്നി​ക്കു​ന്ന *.org, *.in, *.com എ​ന്നീ ഡൊ​മൈ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത നി​ര​വ​ധി വെ​ബ്‌​സൈ​റ്റു​ക​ള്‍ ഇ​പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

www.indiapassport.org,www.onlinepassportindia.com,www.passportindia portal.in,www.passport-india.in, www.passport-seva.in, www.apply passport.org എ​ന്നി​ങ്ങ​നെ​യാ​ണ് വെ​ബ്‌​സൈ​റ്റു​ക​ള്‍. ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കു​ന്ന പൗ​ര​ന്മാ​ർ വ​ള​രെ​യ​ധി​കം ജാ​ഗ​രൂ​ക​ര​മാ​ണെ​ന്നും പാ​സ്സ്‌​പോ​ർ​ട്ട് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​ഫീ​ഷ്യ​ൽ വെ​ബ്‌​സൈ​റ്റ് www.passport india.gov.in എ​ന്ന​താ​ണെ​ന്നും പാ​സ്‌​പോ​ര്‍​ട്ട് സേ​വാ, കൗ​ണ്‍​സു​ല​ര്‍ , പാ​സ്‌​പോ​ര്‍​ട്ട് ആ​ൻഡ് വി​സ ഡി​വി​ഷ​ന്‍ , വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​യി​ച്ചി​ട്ടു​ണ്ട്. mPassport Seva എ​ന്ന ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും Android and iOS application സ്റ്റോ​റു​ക​ളി​ൽ നി​ന്നും ഡൌ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts