സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലെ​ത്തി​യ മ​ക​ൻ ക​ണ്ട​ത് ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന അ​മ്മ​യെ; ​അ​യ​ൽ​ക്കാ​രെ കൂ​ട്ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി; ന​ടു​ക്കു​ന്ന സം​ഭ​വം  ഉ​പ്പു​ത​റ​യി​ൽ

ഉ​പ്പു​ത​റ: യു​വ​തി​യാ​യ വീ​ട്ട​മ്മ​യെ ര​ക്തം​വാ​ർ​ന്ന് മ​രി​ച്ച​നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി. ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ എം​സി ക​വ​ല​യ്ക്ക് സ​മീ​പം മ​ലേ​ക്കാ​വി​ൽ ര​തീ​ഷി​ന്‍റെ (സു​ബി​ൻ ) ഭാ​ര്യ ര​ജ​നി (38) യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പ​ക​ലാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് സു​ബി​ൻ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സു​ബി​നും ഭാ​ര്യ ര​ജ​നി​യു​മാ​യി കു​ടും​ബ​ക​ല​ഹം പ​തി​വാ​യി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് പ​ല​ത​വ​ണ പോ​ലീ​സി​ൽ കേ​സും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.
ത​മ്മി​ൽ വ​ഴ​ക്കി​ട്ട ശേ​ഷം പി​ണ​ങ്ങി കു​ടും​ബ വീ​ട്ടി​ൽ പോ​യി​രു​ന്ന ര​ജ​നി ഒ​രു മാ​സം മു​ൻ​പാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. ഇ​തി​നു ശേ​ഷ​വും ക​ല​ഹം പ​തി​വാ​യി​രു​ന്നു. ഇ​വ​ർ​ക്ക് മൂ​ന്നു മ​ക്ക​ളു​ണ്ട്. വ​ള​കോ​ട് സ്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഇ​ള​യ മ​ക​ൻചൊ​വ്വാ​ഴ്ച നാ​ലി​ന് വീ​ട്ടി​ൽ വ​ന്ന​പ്പോ​ഴാ​ണ് ര​ജ​നി അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

പ​ല ത​വ​ണ വി​ളി​ച്ചി​ട്ടും പ്ര​തി​ക​രി​ക്കാ​തെ വ​ന്ന​പ്പോ​ൾ അ​യ​ല​ത്തെ വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞു. അ​യ​ൽ​ക്കാ​ർ എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ര​ക്തം വാ​ർ​ന്ന് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ പ​ഞ്ചാ​യ​ത്തം​ഗം ബി​ജു ചെം​ബ്ലാ​വ​നെ അ​റി​യി​ച്ചു. ബി​ജു​വാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് മ​രി​ച്ചെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ത​ല​യ്ക്ക് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. ര​ക്തം ത​ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ് സു​ബി​ൻ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ഉ​പ്പു​ത​റ​യി​ൽ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി പ​ര​പ്പി​ലെ​ത്തി ബ​സി​ൽ ക​യ​റി പോ​കു​ന്ന​തു ക​ണ്ട​വ​രു​ണ്ട്. ആ​ല​പ്പു​ഴ​യ്ക്ക് പോ​കു​ക​യാ​ണെ​ന്ന് സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. സു​ബി​ൻ വ​ള​കോ​ട്ടി​ൽ ടാ​ക്സി ഡ്രൈ​വ​റാ​ണ്.

ഇ​ഞ്ചി​മ​ല ക​രി​പ്പ​റ​മ്പി​ൽ കു​ഞ്ഞൂ​ഞ്ഞു​കു​ട്ടി – ര​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച ര​ജ​നി. മ​ക്ക​ൾ – രേ​വ​തി (ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി), ര​ജി​ൻ (ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി), രാ​ജീ​വ് (വ​ള​കോ​ട് ഗ​വ. ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി). ഇ​ടു​ക്കി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി യൂ​നി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്നു വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, ഡോ​ഗ് സ്ക്വാ​ഡ്, സ​യ​ന്‍റി​ഫി​ക് എ​ക്സ്പേ​ട്സ് എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തും.

Related posts

Leave a Comment