രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ല, ഒരു വിളി മതി മ​നു ഓടിയെത്തും! പാ​മ്പു​ക​ളെ പി​ടി​കൂ​ടി അ​വ​യെ തി​രി​ച്ച് കാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍

ത​ളി​പ്പ​റ​മ്പ്: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന രാ​ജ​വെ​മ്പാ​ല​യ​ട​ക്ക​മു​ള്ള പാ​മ്പു​ക​ളെ പി​ടി​ച്ച് കാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ച്ച് പാ​മ്പു​ക​ളു​ടെ ര​ക്ഷ​ക​നാ​യി ഉ​ദ​യ​ഗി​രി സ്വ​ദേ​ശി ടി.​കെ. മ​നു.

ക​ഴി​ഞ്ഞ 11 വ​ര്‍​ഷ​മാ​യി 70 ല്‍ ​അ​ധി​കം ത​വ​ണ കാ​ടി​ന്‍റെ അ​രി​കി​ലു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി രാ​ജ​വെ​മ്പാ​ല​യെ പി​ടി​ച്ച് തി​രി​ച്ചു അ​വ​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യി​ല്‍ വി​ട്ട് സം​ര​ക്ഷി​ക്കു​ക​യാ​ണ് മ​നു ചെ​യ്യു​ന്ന​ത്.

ആ​റ​ടി മു​ത​ല്‍ പ​ത്ത​ടി വ​രെ നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​ക​ളെ മ​നു പി​ടി​ച്ചി​ട്ടു​ണ്ട്.

രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ ഏ​തു സ​മ​യ​ത്തും ഒ​രു വി​ളി​പ്പു​റ​ത്തു വ​ന്ന് പാ​മ്പു​ക​ളെ പി​ടി​കൂ​ടി അ​വ​യെ തി​രി​ച്ച് കാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍.

മ​നു​ഷ്യ​വാ​സ​മു​ള്ള​യി​ട​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന വി​ഷ​പ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി സം​ര​ക്ഷി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ പി​ന്തു​ണ​യു​മു​ണ്ട്. കേ​ര​ള ഗ​വ​ൺ​മെ​ന്‍റി​ന്‍റെ അം​ഗീ​കൃ​ത പാ​മ്പ് സം​ര​ക്ഷ​ക​നാ​ണ് ഇ​യാ​ള്‍.

പാ​മ്പു​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ പ്ര​ത്യേ​കം നൈ​പു​ണ്യം നേ​ടി​യ മ​നു ക​ണ്ണൂ​ര്‍ വൈ​ല്‍​ഡ് ലൈ​ഫ് റെ​സ്‌​ക്യൂ ടീം ​അം​ഗ​മാ​ണ്.

Related posts

Leave a Comment