തിരുവാതിര വീട്ടില്‍ രാജി! 71 വയസുകാരനെ ഹണിട്രാപ്പിൽ കുടുക്കിയ 35 കാരി; ലക്ഷ്യം 50 ലക്ഷം; ബ്യൂട്ടി പാർലറിന്‍റെ മറവിൽ രാജി നടത്തിയത് വൻതട്ടിപ്പ്

തൃശൂർ : 71 വയസുകാരനെ ഹണിട്രാപ്പിൽ കുടുക്കിയ 35 കാരി അറസ്റ്റിൽ. എരുമപ്പെട്ടി തിപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടില്‍ രാജിയെയാണ്(35) കുന്നംകുളം പൊലീസ് ഇന്നലെ വൈകിട്ട് പിടികൂടിയത്.

ചാവക്കാട് സ്വദേശിയായ 71കാരന്‍റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇയാളില്‍ നിന്നും പല തവണകളായാണ് മൂന്ന് ലക്ഷം രൂപ യുവതി കൈപ്പറ്റിയത്.

രാജി കുന്നകുളത്തിനടുത്ത് കാണിപ്പയ്യൂരില്‍ ബ്യൂട്ടീഷ്യന്‍ സ്ഥാപനം നടത്തിവരികയാണ്.ഇവിടെ വച്ചാണ് യുവതിയും ഒന്നിച്ചുള്ള നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയത്.

ഈ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. 50 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറായില്ല.

ചാവക്കാട് സ്വദേശിയായ സുഹൃത്ത് വഴിയാണ് രാജിയുമായി ഇയാള്‍ പരിചയപ്പെടുന്നത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും രാജി രണ്ടാം പ്രതിയാണെന്നും പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ: യു.കെ. ഷാജഹാന്‍റെ നിര്‍ദ്ദേശപ്രകാരം എഎസ്ഐ: സക്കീര്‍ അഹമ്മദാണ് അറസ്റ്റ് ചെയ്തത്.

50 വര്‍ഷത്തോളം വിദേശത്തായിരുന്ന പരാതിക്കാരന്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയ ശേഷമാണു യുവതി കുരുക്ക് ഒരുക്കിയത്.

തട്ടിപ്പിന് യുവതിയെ സഹായിച്ച വ്യക്തിയെ പൊലീസ് തിരയുന്നുണ്ട്. കുന്നംകുളം എസ്എച്ച്ഒ യു.കെ.ഷാജഹാന്‍, അഡീഷനല്‍ എസ്ഐ ഷക്കീര്‍ അഹമ്മദ്, സിപിഒ രമ്യ എന്നിവരുടെ നേതൃത്വത്തി ലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment