രാ​ത്രി​യി​ല്‍ എ​ത്തി​യ മൂ​ര്‍​ഖ​ന്‍ വീ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി! നെടുങ്കണ്ടത്ത് നടന്ന സംഭവം ഇങ്ങനെ…

നെ​ടു​ങ്ക​ണ്ടം: തേ​ര്‍​ഡ്ക്യാ​മ്പി​ല്‍ രാ​ത്രി​യി​ല്‍ വീ​ട്ടി​ലെ​ത്തി​യ മൂ​ര്‍​ഖ​ന്‍ പാ​മ്പ് വീ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി. മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി പ​ട​ര്‍​ത്തി​യ പാ​മ്പി​നെ സ്‌​നേ​ക് കാ​ച്ച​റു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി.

രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് തേ​ര്‍​ഡ്ക്യാ​മ്പ് നെ​ല്ലി​ക്ക​മ​ണ്ണി​ല്‍ ജോ​യി വ​ര്‍​ഗീ​സി​ന്‍റെ വീ​ട്ടി​ല്‍ മൂ​ര്‍​ഖ​ന്‍ പാ​മ്പ് എ​ത്തി​യ​ത്.

വീ​ട്ടി​നോ​ടു ചേ​ര്‍​ന്ന വ​ർ​ക്ക് ഏ​രി​യ​യി​ല്‍ പ​ത്തി വി​ട​ര്‍​ത്തി നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ വീ​ട്ടു​കാ​ര്‍ ക​ല്ലാ​ര്‍ ഫോ​റ​സ്റ്റ് സെ​ക്ഷ​ന്‍ ഓ​ഫീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

എ​ട്ടോ​ടെ സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​സം​ഘം സ്‌​നേ​ക് കാ​ച്ച​ർ ഷു​ക്കൂ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​മ്പി​നെ പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കി. രാ​ത്രി 12.30 ഓ​ടെ​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടാ​നാ​യ​ത്.

തു​ട​ര്‍​ന്ന് തേ​ക്ക​ടി​യി​ല്‍ എ​ത്തി​ച്ച മൂ​ര്‍​ഖ​നെ പു​ല​ര്‍​ച്ചെ നാ​ലോ​ടെ വ​ന​മേ​ഖ​ല​യി​ല്‍ തു​റ​ന്നു​വി​ട്ടു. അ​ഞ്ച​ടി നീ​ള​മു​ള്ള പെ​ണ്‍ മൂ​ര്‍​ഖ​നാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ക​ല്ലാ​ര്‍ ഫോ​റ​സ്റ്റ് സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ഉ​ദ​യ​ഭാ​നു അ​റി​യി​ച്ചു.

Related posts

Leave a Comment