റിമാൻഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാറിനെ ചികിത്സിച്ചത് ഏത് ആശുപത്രിയിൽ? കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തിയതായി രേഖകളില്ല

ഗാ​ന്ധി​ന​ഗ​ർ: റി​മാ​ൻ​ഡി​ലി​രി​ക്കെ മ​രി​ച്ച പ്ര​തി രാ​ജ്കു​മാ​റി​ന് ചി​കി​ത്സ ന​ല്കി​യ​ കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടു ത​വ​ണ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്കി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ആ​യ​തി​ന്‍റെ തെ​ളി​വ് ആ​ശു​പ​ത്രി​യി​ലി​ല്ല. ചി​കി​ത്സി​ച്ച​താ​യി ഡോ​ക്ട​ർ​മാ​രും ഓ​ർ​ക്കു​ന്നി​ല്ല.

ഇ​തോ​ടെ രാ​ജ്കു​മാ​റി​നെ ചി​കി​ത്സി​ച്ച​ത് ഏ​ത് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. ഇ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച​യാ​ളെ അ​ഡ്മി​റ്റു ചെ​യ്യാ​തെ പ​റ​ഞ്ഞ​യ​ച്ച​തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രും കു​റ്റ​ക്കാ​രാ​വും.

വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് ക​സ്തൂ​രി ഭ​വ​നി​ൽ രാ​ജ്കു​മാ​ർ (50) ആ​ണ് റി​മാ​ൻ​ഡി​ലി​രി​ക്കെ മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത് ദി​വ​സം, ഏ​ത് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​റെ കാ​ണി​ച്ചു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. ഗു​രു​ത​ര​ാവസ്ഥയിലുള്ള രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു വ​ന്നാ​ൽ അ​വി​ടെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി പ്ര​വേ​ശി​പ്പി​ക്കും.

അ​ങ്ങ​നെ പ്ര​വേ​ശി​പ്പി​ക്കു​ന്പോ​ൾ ആ​ശു​പ​ത്രി രേ​ഖ​ക​ളി​ൽ ഇ​യാ​ളു​ടെ മേ​ൽ​വി​ലാ​സം രേ​ഖ​പ്പെ​ടു​ത്തും. റി​മാ​ൻ​ഡ് പ്ര​തി​യാ​ണെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ജ​യി​ലി​ലെ മേ​ൽ​വി​ലാ​സ​മാ​യി​രി​ക്കും രേ​ഖ​പ്പെ​ടു​ത്തു​ക. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ങ്കി​ൽ അ​വി​ടെ​യും പേ​ര് എ​ഴു​തി വ​യ്ക്കും. എ​ന്നാ​ൽ അ​ഡ്മി​ഷ​ൻ രേ​ഖ​ക​ളി​ലോ അ​ത്യാ​ഹി​ത വി​ഭാ​ഗം രേ​ഖ​ക​ളി​ലോ ഇ​യാ​ളു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കാ​ണു​ന്നി​ല്ല.

ഇ​നി ഒ.​പി.​വി​ഭാ​ഗ​ത്തി​ലാ​ണ് രാ​ജ്കു​മാ​റി​നെ കൊ​ണ്ടു​വ​ന്ന​തെ​ങ്കി​ൽ ഗു​രു​ത​ര​ാവസ്ഥയിലുള്ള രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യാ​തി​രു​ന്ന​ത് വീ​ഴ്ച​യാ​ണ്. ന്യൂ​മോ​ണി​യ ബാ​ധി​ച്ചാ​ണ് ഇ​യാ​ൾ മ​രി​ച്ച​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ പോ​ലീ​സ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ച്ചി​രു​ന്നോ​യെ​ന്ന സം​ശ​യ​വും നി​ല​നി​ൽ​ക്കു​ന്നു.

ക​ടു​ത്ത പ​നി​യു​ള്ള ഒ​രാ​ളെ ഒ.​പി.​യി​ൽ കൊ​ണ്ടു വ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പ​റ​ഞ്ഞ് അ​യ​ക്കി​ല്ലെ​ന്നും ഒ​രു ദി​വ​സം കൊ​ണ്ട​ല്ല ന്യൂ​മോ​ണി​യ ഉ​ണ്ടാ​യി രോ​ഗി മ​രി​ക്കു​ന്ന​തെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. കൂ​ടാ​തെ ഒ ​പി.​യി​ൽ വ​ന്ന ഒ​രു രോ​ഗി​ക്ക് ഹൃ​ദ്രോ​ഗം വ​ന്നാ​ൽ അ​ടി​യ​ന്തര​മാ​യി സി​.പി​.ആ​ർ ന​ൽ​കു​കയും ശേ​ഷം രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ചെ​യ്യു​ന്ന​താ​ണ് രീ​തി.

എ​ന്നാ​ൽ രാ​ജ് കു​മാ​റി​നെ അ​ഡ്മി​റ്റ് ചെ​യ്ത​താ​യി രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ പി​ന്നെ എ​വി​ടെ​യാ​ണ് സി​.പി​.ആ​ർ ന​ൽ​കി​യ​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ 16ന് ​അ​റ​സ്റ്റ് ചെ​യ്ത നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​ന്നുത​ന്നെ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ലേക്ക് മാ​റ്റി​യി​രു​ന്നെ​ന്നും ഹൃ​ദ് രോ​ഗ​ത്തെ തു​ട​ർ​ന്ന് 21ന് ​രാ​വി​ലെ ജ​യി​ലി​ൽ വ​ച്ച് മ​രി​ച്ചെ​ന്നു​മാ​ണ് പോ​ലീ​സും ജ​യി​ൽ അ​ധി​കൃ​ത​രും പ​റ​യു​ന്ന​ത്.

‌22ന് ​ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ പ്ര​തി​യു​ടെ കാ​ലു​ക​ൾ​ക്ക് നി​ര​വ​ധി പ​രി​ക്ക് ഉ​ണ്ടാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ന്യൂ​മോ​ണി​യ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. പി​ന്നീട് കോ​ട​തി​ക്ക് കൈ​മാ​റി​യ സ​ന്പൂ​ർ​ണ റി​പ്പോ​ർ​ട്ടി​ൽ ഇ​യാ​ളു​ടെ വാ​രി​യെ​ല്ലി​ന് പൊ​ട്ട​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​ത് ഹൃ​ദ്രോ​ഗി​ക്ക് കാ​ർ​ഡി​യാ​ക് മെ​സേ​ജ് (സി.പി.​ആ​ർ) ന​ൽ​കു​ന്പോ​ൾ സം​ഭ​വി​ച്ച​താ​ണെ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ രാ​ജ്കു​മാ​റിന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സി.​പി.​ആ​ർ ന​ൽ​കി​യ​താ​യി രേ​ഖ​ക​ളി​ല്ല. ഒ​രു കാ​ര​ണ​വ​ശാ​ലും സി.​പി.​ആ​ർ ന​ൽ​കി​യ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പ​റ​ഞ്ഞ​യ​യ്ക്ക​ത്തി​ല്ല. അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ സ​മ്മ​ത​പ്ര​കാ​രം മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​താ​യി ആ​ശു​പ​ത്രി ര​ജി​സ്റ്റ​റി​ൽ എ​ഴു​തി വ​ച്ച ശേ​ഷ​മേ കൊ​ണ്ടു​പോ​കാ​റു​ള്ളൂ. അ​ത്ത​ര​ത്തി​ൽ ഒ​രു ന​ട​പ​ടി പോ​ലി​സി​ന്‍റെയോ, ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെയോ ഭാ​ഗ​ത്തു‌നി​ന്നും ഉ​ണ്ടാ​യി​ട്ടു​മി​ല്ല.

അ​തി​നാ​ൽ രോ​ഗം മൂ​ല​മാ​ണ് രാ​ജ്കു​മാ​ർ മ​രി​ച്ച​തെ​ങ്കി​ൽ ഇ​യാ​ൾ​ക്ക് രോ​ഗം വ​ന്ന​പ്പോ​ൾ ഏ​തൊ​ക്കെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടുപോ​യി ഏ​തൊ​ക്കെ ചി​കി​ത്സ ന​ട​ത്തി​യെ​ന്നു കൂ​ടി അ​ധി​കൃ​ത​ർ പ​റ​യാ​ൻ ത​യ്യാ​റാ​വ​ണ​മെ​ന്നും, ഇ​ത്ര ഗു​രു​ത​ര​മാ​യ രോ​ഗ​മു​ള്ള ഒ​രാ​ളെ​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഒ.​പി.​യി​ൽ എ​ത്തി​ച്ചി​ട്ടുണ്ടെങ്കിൽ ബ​ന്ധ​പ്പെ​ട്ട വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ പ​റ​ഞ്ഞുവി​ട്ട വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രും രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ൽ​ അ​വ​ർ​ക്കെ​തി​രേ​യും കേ​സ് എ​ടു​ക്ക​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts