നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മരണം; രാ​ജ്കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് മ​രി​ച്ച​തി​ന് ശേ​ഷം

പീ​രു​മേ​ട്: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാതക​ത്തി​ൽ പീ​രു​മേ​ട് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ വാ​ദം പൊ​ളി​യു​ന്നു. രാ​ജ്കു​മാ​റി​നെ പീ​രു​മേ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് മ​രി​ച്ച​തി​ന് ശേ​ഷ​മാ​ണെ​ന്ന് പീ​രു​മേ​ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി.

മ​ര​ണം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് ജയിലിൽനിന്ന് രാ​ജ്കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്നും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ലും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യും ആശുപത്രി സൂ​പ്ര​ണ്ട് ക്രൈം​ബ്രാ​ഞ്ചി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

Related posts