മതവികാരം വ്രണപ്പെടുത്തി! വാത്മീകി മഹര്‍ഷിയെ അപമാനിച്ചെന്ന കേസില്‍ ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റില്‍; പരാതി നല്‍കിയത് വാത്മീകി സമുദായക്കാര്‍

rakhiമും​ബൈ: വാ​ത്മീ​കി മ​ഹ​ര്‍​ഷി​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ല്‍ ബോ​ളി​വു​ഡ് ന​ടി രാ​ഖി സാ​വ​ന്ത് അ​റ​സ്റ്റി​ല്‍. മും​ബൈ​യി​ല്‍ എ​ത്തി​യ പ​ഞ്ചാ​ബ് പോ​ലീ​സാ​ണ് രാ​ഖി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ത്മീ​കി മ​ഹ​ര്‍​ഷി​യെ അ​പ​മാ​നി​ച്ച​തി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ രാ​ഖി സാ​വ​ന്തി​നെ​തി​രെ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ലു​ധി​യാ​ന കോ​ട​തി​യാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് വാ​ത്മീ​കി സ​മു​ദാ​യ​ക്കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം രാ​ഖി സാ​വ​ന്ത് പ​ങ്കെ​ടു​ത്ത സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ല്‍ പ​രി​പാ​ടി​യി​ലാ​ണ് വാ​ത്മീ​കി മ​ഹ​ര്‍​ഷി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ്ര​സ്ത​വാ​ന ന​ട​ത്തി​യ​ത്.

Related posts