ആ​രേ​യും ഉ​പ​ദ്ര​വി​ച്ചി​ട്ടില്ല, ക്ഷ​ണി​ക്ക​പ്പെ​ടാ​തെ​ത്തി​യ അ​തി​ഥി​ക്കു രാമന്‍ എന്നും പേരിട്ടു! വ​ഴി​തെ​റ്റി വ​ന്ന വാ​ന​ര​ൻ നാ​ട്ടു​കാ​രു​ടെ തോ​ഴ​നാ​യി

കൊ​ല്ല​ങ്കോ​ട്: ടൗ​ണി​ൽ വ​ഴി തെ​റ്റി വ​ന്ന വാ​ന​രൻ നാ​ട്ടു​കാ​രു​ടെ പ്രി​യ​തോ​ഴനായി. ​കൊ​ല്ല​ങ്കോ​ട് പു​ലി​ക്കോ​ട് അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യിലേ​ക്ക് ഭ​ക്ഷ​ണം തേ​ടി​യാ​ണ് കു​ര​ങ്ങ​ൻ ആ​റു മാ​സം മു​ന്പ് എ​ത്തി​യ​ത്.

ആ​ദ്യ​ദിവസങ്ങ​ളി​ൽ കൃ​ഷ്ണ​കു​മാ​ർ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ം വാ​ങ്ങാ​ൻ ഭ​യ​പ്പാ​ടു​ കാ​ണിച്ചിരുന്നു.

ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​തോ​ടെ കു​ര​ങ്ങ​ൾ നേ​രി​ട്ടു കൃ​ഷ്ണ​കു​മാ​റി​ന്‍റെ ക​യ്യി​ൽ നി​ന്നും ഉ​ഴു​ന്നു​വ​ട, പ​ഴ​ംപൊരി ഉ​ൾ​പ്പെടെ വാ​ങ്ങി തു​ട​ങ്ങി. പി​ന്നീ​ട് ചാ​യക്ക​ട​യി​ലെ​ത്തു​ന്ന​വ​രോ​ടും കു​ര​ങ്ങ​ൻ ഇ​ണ​ങ്ങിതു​ട​ങ്ങി.

പി​ന്നീ​ട് ക​ട​യി​ലെ​ത്തുന്ന​വ​ർ​ക്ക് കു​ര​ങ്ങ​ൻ സ്ഥി​രം പ​രി​ച​യ​ക്കാര​നു​മാ​യി. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ വാ​ന​ര​ൻ ആ​രേ​യും ഉ​പ​ദ്ര​വി​ച്ചി​ട്ടില്ല.

രാ​മ​ൻ എ​ന്നാണ് ഈ ​ക്ഷ​ണി​ക്ക​പ്പെ​ടാ​തെ​ത്തി​യ അ​തി​ഥി​ക്കു പേരി​ട്ടി​രി​ക്കുന്ന​ത്. ​കാ​ല​ത്ത് ഏ​ഴു മ​ണി​ക്കാ​ണ് ക​ട തു​റക്കു​ന്ന​ത് .

ഇ​തി​നു മു​ൻ​പ് ത​ന്നെ രാ​മ​ൻ​ ക​ട​യ്ക്ക് മു​ക​ളി​ൽ എ​ത്തി​യി​രിക്കും. ​ഇ​ട​യ്ക്കി​ടെ സ​മീ​പ​ത്തെ മ​ര​ത്തിൽ ​ക​യ​റി വി​ശ്ര​മി​ക്കു​ക​യും പി​ന്നീട് വീണ്ടും ഇ​റ​ങ്ങി വ​രു​ക​യും ചെ​യ്യും.

തെ​രുവി​ലി​റ​ങ്ങാ​തി​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ബുദ്ധി​മു​ട്ടാ​വു​ന്നു​മി​ല്ല. ഇട​യ്ക്കി​ടെ ഇ​രു​ച​ക്ര​വാ​ഹ​നങ്ങ​ളി​ൽ ക​യ​റിയിരിക്കാ​റു​ണ്ടെ​ങ്കി​ലും ഒ​ന്നും കേ​ടു​വ​രു​ത്താ​റില്ലാത്ത​തി​നാ​ൽ വാ​ന​ര​ൻ ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ സൗ​ഹൃ​ദ​താ​ര​പ​രി​വേ​ഷത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്.

Related posts

Leave a Comment