പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം! രാ​മാ​യ​ണം ദൂ​ര​ദ​ർ​ശ​നി​ൽ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​മാ​യ​ണം ദൂ​ര​ദ​ർ​ശ​നി​ൽ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു. കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ 10 വ​രെ​യും രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ 10 വ​രെ​യു​മാ​ണ് സീ​രി​യ​ൽ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

1987ലാ​ണ് ആ​ദ്യ​മാ​യി രാ​മാ​യ​ണം ദൂ​ര​ദ​ര്‍​ശ​ന്‍ വ​ഴി പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത്. സി​നി​മ സം​വി​ധാ​യ​ക​ന്‍ രാ​മ​ന​ന്ദ സാ​ഗ​ര്‍ ആ​ണ് ഈ ​പ​ര​മ്പ​ര​യു​ടെ നി​ര്‍​മാ​താ​വ്.

ഇ​ത് പോ​ലെ ത​ന്നെ ബി.​ആ​ര്‍. ചോ​പ്ര സം​വി​ധാ​നം ചെ​യ്ത മ​ഹാ​ഭാ​ര​തം സീ​രി​യ​ലും ദൂ​ര​ദ​ര്‍​ശ​ന്‍ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യ​ണം എ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment