ചമയങ്ങളില്ലാതെ..! പു​തി​യ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പങ്കുവച്ച്‌ രം​ഭ

സ​ര്‍​ഗം, ച​മ്പ​ക്കു​ളം ത​ച്ച​ന്‍, സി​ദ്ധാ​ർ​ഥ, കൊ​ച്ചി രാ​ജാ​വ്, ക്രോ​ണി​ക് ബാ​ച്ചി​ല​ര്‍ തു​ട​ങ്ങി നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന താ​ര​മാ​ണ് രം​ഭ.

പി​ന്നീ​ട് തെ​ന്നി​ന്ത്യ​യി​ലെ ത​ന്നെ തി​ര​ക്കേ​റി​യ താ​ര​മാ​യി മാ​റി​യ രം​ഭ നി​ര​വ​ധി ഹി​റ്റു ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക കൂ​ടി​യാ​ണ്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ൽ മാ​ത്ര​മ​ല്ല ഹി​ന്ദി, ബം​ഗാ​ളി, ഭോ​ജ്പു​രി ചി​ത്ര​ങ്ങ​ളി​ലും രം​ഭ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

വി​വാ​ഹ ശേ​ഷം സി​നി​മ​യി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഏ​റെ സ​ജീ​വ​മാ​ണ് താ​രം. കു​ടും​ബ വി​ശേ​ഷ​ങ്ങ​ളൊ​ക്കെ താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ടി​ക്ക​ടി പ​ങ്കു​വെ​ക്കാ​റു​മു​ണ്ട്.

യു​എ​സി​ൽ താ​മ​സി​ക്കു​ന്ന താ​രം ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് പ​ത്താം വി​വാ​ഹ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ച അ​നു​ഭ​വ​മൊ​ക്കെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ പു​തി​യ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് രം​ഭ.

മേ​ക്ക​പ്പി​ല്ലാ​ത്ത ചി​ത്ര​മാ​ണെ​ന്നും ഭ​ർ​ത്താ​വ് ഇ​ന്ദ്ര​നാ​ണ് ചി​ത്രം രാ​വി​ലെ ത​ന്നെ പ​ക​ർ​ത്തി​യ​തെ​ന്നും രം​ഭ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് കു​റി​ച്ചി​രി​ക്കു​ന്നു. ചി​ത്രം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

കാ​ന​ഡ​യി​ൽ ബി​സി​ന​സ്സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് ഇ​ന്ദ്ര​ന്‍ പ​ദ്മ​നാ​ഭ​നു​മാ​യി രം​ഭ പി​രി​ഞ്ഞെ​ന്ന വി​ധ​ത്തി​ലു​ള്ള വ്യാ​ജ വാ​ര്‍​ത്ത പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് രം​ഭ മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ക്ടീ​വാ​യി തു​ട​ങ്ങി​യ​തും.

2010​ൽ രം​ഭ ബി​സി​ന​സ്സു​കാ​ര​നാ​യ ഇ​ന്ദ്ര​ൻ പ​ദ്മ​നാ​ഥ​നെ വി​വാ​ഹം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് കാ​ന​ഡ​യി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​വ​ർ​ക്ക് ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും ഒ​രു ആ​ൺ​കു​ട്ടി​യു​മാ​ണു​ള്ള​ത്.

​അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. തെ​ന്നി​ന്ത്യ​യി​ൽ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഫോ​ളോ​വേ​ഴ്സു​ണ്ട്.

Related posts

Leave a Comment