കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തും: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​നി​ക്കു താ​ത്പ​ര്യ​മു​ള്ള വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ൻ ത​ന്നോ​ട് ര​ണ്ട് ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഉ​മ്മ​ൻ​ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത പ​രി​ച​യ​സ​മ്പ​ത്ത് ഉ​ൾ​പ്പെ​ടെ ത​നി​ക്കു​ണ്ട്. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന പാ​ല​നം ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തി​ന് അ​നു​സ​രി​ച്ച് ന​ട​ത്തു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പു​തു​മു​ഖ എം​എ​ൽ​എ​മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന​യാ​ണ് മ​ന്ത്രി​സ​ഭ​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്ക് അ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണം. പു​തി​യ മ​ന്ത്രി​മാ​ർ ക​ഠി​നാ​ധ്വാ​നം ചെ​യ്യേ​ണ്ട​താ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭ​യി​ൽ ചേ​രേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ത​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡും ഹ​രി​പ്പാ​ടു​ള്ള ജ​ന​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി​സ​ഭ​യി​ൽ ചേ​ർ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 26ാമ​ത്തെ വ​യ​സി​ൽ എം​എ​ൽ​എ​യാ​യി 28-ാമ​ത്തെ വ​യ​സി​ൽ മ​ന്ത്രി​യാ​യി. തു​ട​ർ​ന്ന് ഇ​ങ്ങോ​ട്ട് വി​വി​ധ പ​ദ​വി​ക​ൾ വ​ഹി​ക്കാ​ൻ പാ​ർ​ട്ടി അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

പാ​ർ​ട്ടി ഏ​ൽ​പ്പി​ക്കു​ന്ന ഏ​ത് ഉ​ത്ത​ര​വാ​ദി​ത്വ​വും പാ​ർ​ട്ടി തീ​രു​മാ​ന​വും എ​ക്കാ​ല​ത്തും അ​നു​സ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യി മു​ന്നോ​ട്ടു പോ​യി​ട്ടു​ള്ള പാ​ര​മ്പ​ര്യ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment