ജ​ർ​മനി​യി​ലെ ജീ​വി​തം വ്യത്യസ്തമാണ്, യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ജീ​വ​യോ​ഗ്യ​മാ​കു​ന്ന​ത് എ​ന്തു​കൊ​ണ്ട്? ഇ​ന്ത്യ​ൻ യു​വാ​വ് പ​ങ്കു​വെ​ച്ച കു​റി​പ്പ് ശ്രദ്ധനേടുന്നു

യൂ​റോ​പ്പി​ലെ ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​രം അ​വി​ടു​ത്തെ ഉ​യ​ർ​ന്ന ശ​മ്പ​ള​മോ വി​ക​സി​ത​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യോ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളോ മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​വി​ടു​ത്തെ ന​ഗ​രാ​സൂ​ത്ര​ണ​വും പൊ​തു​ഇ​ട​ങ്ങ​ളു​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ യു​വാ​വ്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് സ​ത്യാം സിം​ഗ് എ​ന്ന യു​വാ​വ് ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

യൂ​റോ​പ്പി​ലെ ന​ഗ​ര​ങ്ങ​ൾ കാ​റു​ക​ൾ​ക്ക് മാ​ത്ര​മാ​യ​ല്ല, മ​നു​ഷ്യ​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. റോ​ഡു​ക​ളേ​ക്കാ​ൾ വീ​തി​യു​ള്ള ന​ട​പ്പാ​ത​ക​ളും സൈ​ക്ലി​സ്റ്റു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ലെ​യ്‌​നു​ക​ളും ഇ​വി​ടെ കാ​ണാം.

സീ​ബ്രാ​ലൈ​നി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ എ​ത്ര വ​ലി​യ വാ​ഹ​ന​മാ​യാ​ലും ഡ്രൈ​വ​ർ​മാ​ർ നി​ർ​ബ​ന്ധ​മാ​യും നി​ർ​ത്ത​ണം. സൈ​ക്ലി​സ്റ്റു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ പ​ല​പ്പോ​ഴും വി​ല​കൂ​ടി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും സൈ​ക്ലി​സ്റ്റു​ക​ളെ​യും പ​രി​ഗ​ണി​ക്കാ​തെ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്.

വൃ​ത്തി​യാ​യി പ​രി​പാ​ലി​ക്കു​ന്ന പാ​ർ​ക്കു​ക​ളും ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​വും ആ​ളു​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ഉ​ന്മേ​ഷം ന​ൽ​കു​ന്നു. ന​ഗ​ര​ങ്ങ​ൾ പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല, മ​റി​ച്ച് പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യ്ക്കും മി​ക​ച്ച ജീ​വി​ത​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​മ്പോ​ഴാ​ണ് യ​ഥാ​ർ​ഥ പു​രോ​ഗ​തി ഉ​ണ്ടാ​കു​ന്ന​ത്.

വ​ലി​യ കെ​ട്ടി​ട​ങ്ങ​ളും വ​ൻ​കി​ട പ​ദ്ധ​തി​ക​ളും മാ​ത്ര​മ​ല്ല, മ​റി​ച്ച് മി​ക​ച്ച ന​ട​പ്പാ​ത​ക​ളും പൊ​തു​ഇ​ട​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യു​മാ​ണ് ഒ​രു ന​ഗ​രം അ​തി​ന്‍റെ പൗ​ര​ന്മാ​രെ എ​ത്ര​ത്തോ​ളം വി​ല​മ​തി​ക്കു​ന്നു എ​ന്ന് കാ​ണി​ക്കു​ന്ന​തെ​ന്ന് സ​ത്യാം സിം​ഗി​ന്റെ വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

 

Related posts

Leave a Comment