‘കൈ’ത്താങ്ങായവനെ, അങ്ങേയ്ക്ക് ആശംസകൾ : ആ​ധു​നി​ക കൃ​ത്രി​മ​ക്കൈ വ​യ്ക്കാ​ന്‍ സ​ഹാ​യി​ച്ച​ സതീശൻ മുഖ്യമന്ത്രിയായി: കൺകുളിർക്കെക്കണ്ട് കുഞ്ഞു വിനോദിനി

തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് വ​ല​തു​കൈ ന​ഷ്ട​പ്പെ​ട്ട നാ​ലാം​ക്ലാ​സു​കാ​രി വി​നോ​ദി​നി വി.​ഡി. സ​തീ​ശ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കാ​ണാ​ൻ എ​ത്തി. ഏ​റ്റ​വും സ​ങ്ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​നി​ക്ക് കൈ​ത്താ​ങ്ങാ​യ പ്രി​യ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് കു​ഞ്ഞു​വി​നോ​ദി​നി ക​ൺ​നി​റ​യെ ക​ണ്ടു.

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​പ്പി​ഴ​വു മൂ​ലം വ​ല​തു കൈ ​മു​റി​ച്ചു മാ​റ്റേ​ണ്ടി​വ​ന്ന പ​ല്ല​ശ​ന സ്വ​ദേ​ശി​യാ​യ വി​നോ​ദി​നി​ക്ക് ആ​ധു​നി​ക കൃ​ത്രി​മ​ക്കൈ വ​യ്ക്കാ​ന്‍ സ​ഹാ​യി​ച്ച​തു പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​ഡി.​സ​തീ​ശ​നാ​ണ്. വി​നോ​ദി​നി​ക്കു വീ​ടു നി​ര്‍​മി​ക്കാ​ന്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യ​തും സ​തീ​ശ​ന്‍റെ ഇ​ട​പെ​ട​ലി​ലാ​യി​രു​ന്നു.

സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ പ​ല്ലാ​വൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ല​ഡു വി​ത​ര​ണ​ത്തി​നു വി​നോ​ദി​നി​യു​മു​ണ്ടാ​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ശേ​ഷം വി.​ഡി.​സ​തീ​ശ​നെ കാ​ണാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് വി​നോ​ദി​നി പ​റ​ഞ്ഞു.

Related posts

Leave a Comment