ക​ള്ളം ക​ണ്ടു​പി​ടി​ച്ച​പ്പോ​ൾ തൊ​ണ്ടി മു​ത​ൽ ഉ​പേ​ക്ഷി​ച്ചു! തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷിയും സിനിമയിലെ ക​ള്ള​നെ​പ്പോ​ലെ​യാ​ണു സര്‍ക്കാര്‍; സ്പ്രിംങ്ക്ളർ വിഷയത്തിൽ പ്രതിപക്ഷനേതാവ്….

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.​ അ​തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ക​രാ​ർ

റ​ദ്ദാ​ക്കു​ന്ന​താ​യി ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. സ്പ്രി​ങ്ക്ള​ർ വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ന​ട​ത്തി​ക്കൊണ്ടി​രി​ക്കു​ന്ന​ത് തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന സി​നി​മ​യി​ലെ ക​ള്ള​നെ​പ്പൊ​ലെ അ​വ​സാ​നം വ​രെ പി​ടി​ച്ചു നി​ൽ​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ്.

ക​ള്ളം ക​ണ്ടു​പി​ടി​ച്ച​പ്പോ​ൾ തൊ​ണ്ടി മു​ത​ൽ ഉ​പേ​ക്ഷി​ച്ചു. ഇ​തു​പൊ​ലെ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ നി​ന്ന് സ്പ്രി​ങ്ക്ള​ർ ക​ന്പ​നി​യെ ഒ​ഴി​വാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷം ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ കോ​വി​ഡി​ന്‍റെ മ​റ​വി​ൽ അ​മേ​രി​ക്ക​ൻ ക​ന്പ​നി ചാ​ക​ര കൊ​യ്യു​മാ​യി​രു​ന്നു.

പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ അ​മേ​രി​ക്ക​ൻ ക​ന്പ​നി ഡാ​റ്റാ​കൊ​ണ്ട് വ​ൻ നേ​ട്ടം ഉ​ണ്ടാ​ക്കു​മാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ എ​ട്ടു പി​ഴ​വു​ക​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment