ആ പാലം ഇനി വേണ്ട; പാ​ലാ​രി​വ​ട്ടം പാ​ലം കേസിൽ വാ​ദം ഉ​ട​ൻ കേ​ൾ​ക്ക​ണ​മെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം കേ​സി​ല്‍ ഓ​ഗ​സ്റ്റ് 28ന് ​ത​ന്നെ വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ്റ്റാ​ന്‍​ഡിം​ഗ് കോ​ണ്‍​സ​ല്‍ ജി. ​പ്ര​കാ​ശ് സു​പ്രീം​കോ​ട​തി​ക്ക് ക​ത്ത് ന​ല്‍​കി.

ഓ​ഗ​സ്റ്റ് 28നാ​ണ് കേ​സ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ച്ചു പ​ണി​യ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​ള്ള​ത്.

നേ​ര​ത്തെ പാ​ല​ത്തി​ല്‍ ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ വി​ധി. എ​ന്നാ​ല്‍ ഭാ​ര പ​രി​ശോ​ധ​ന ന​ട​ത്തു​ക​യ​ല്ല, പാ​ലം പൊ​ളി​ച്ചു പ​ണി​യ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​ര്‍​ക്കാ​ര്‍ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment