തോക്കിന്‍ മുനയില്‍ നിര്‍ത്തി അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ മാനഭംഗപ്പെടുത്തി; ബോധവത്കരണ പരിപാടിക്ക് എത്തിയതായിരുന്നു ഇവര്‍; സംഭവം ഇങ്ങനെ…

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ അ​ഞ്ച് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രെ തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ജാ​ർ​ഖ​ണ്ഡി​ലെ കോ​ച്ചം​ഗി​ലാ​യി​രു​ന്നു സം​ഭ​വം. ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്കെ​ത്തി​യ സം​ഘ​ത്തി​നു നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം.

സം​ഘ​ത്തി​ലെ ആ​ണ്‍ സു​ഹൃ​ത്തു​ക​ളെ മ​ർ​ദ്ദി​ച്ച് അ​വ​ശ​രാ​ക്കി​യ​ശേ​ഷം സ്ത്രീ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പി​ഡീ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു സം​ഘം. നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ഘ​ട്ട ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ട സ​മ​യ​ത്ത് ബൈ​ക്കു​ക​ളി​ലെ​ത്തി​യ ആ​യു​ധ ധാ​രി​ക​ളാ​യ സം​ഘം യുവതികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

പി​ന്നീ​ട് മൂ​ന്ന് മ​ണി​ക്കൂ​റി​നു​ശേ​ഷം യുവതികളെ സ​മീ​പ​ത്തെ കാ​ട്ടി​ൽ ഇ​റ​ക്കി​വി​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ത്രീ​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി. സം​ഭ​വ​ത്തി​നു പി​ന്നി​ൽ മൂ​ന്നു പേ​ർ​ക്ക് പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts