കഞ്ചാവുമായി പിടിയിലായ വിദ്യാർഥികൾ സത്യം പറഞ്ഞു സത്യലാൽ പോലീസ് പിടിയിലും;  ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ൽ ബീ​ച്ചി​ൽ കഞ്ചാവു കഞ്ചാവം നടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്

ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് ആ​ൻ​ഡ് ആ​ൻ​റി ന​ർ​കോ​ട്ടി​ക് സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ ആ​ദി​നാ​ട് കൊ​ച്ചു​വ​ളാ​ലി​ൽ വീ​ട്ടി​ൽ സ​ത്യ​ലാ​ലി(22)​നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​യാ​ളെ ആ​റാ​ട്ടു​പു​ഴ ക​ള്ളി​കാ​ട്ടെ ബ​ന്ധു​വീ​ടി​നു സ​മീ​പ​ത്തു നി​ന്നും 1120ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ ബീ​ച്ചി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ൽ നേ​ര​ത്തെ ക​ഞ്ചാ​വു​മാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ ആ​റാ​ട്ടു​പു​ഴ പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ൽ ബീ​ച്ചി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ​ത്യ​ലാ​ലി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി ക​ട​ത്തു​സം​ഘ​മാ​ണ് മൊ​ത്ത​മാ​യി ക​ഞ്ചാ​വ് വി​ത​ര​ണ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തെ​ന്ന വി​വ​രം ഇ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ചു.

തി​രു​വ​ല്ല​യി​ൽ എ​ക്സൈ​സ് സം​ഘ​മെ​ത്തി​യെ​ങ്കി​ലും ക​ഞ്ചാ​വ് മാ​ഫി​യാ​യി​ൽ​പ്പെ​ട്ട ര​ണ്ടം​ഗ​സം​ഘം ഇ​രു​ച​ക്ര​വാ​ഹ​നം എ​ക്സൈ​സ് സം​ഘ​ത്തി​ന് മു​ന്നി​ലു​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു. ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഇ​രു​ച​ക്ര വാ​ഹ​നം കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. എ​ക്സൈ​സ് സ്ക്വാ​ഡ് സ​മീ​പ​കാ​ല​ത്ത് എ​ടു​ത്തി​ട്ടു​ള്ള പ​ല കേ​സു​ക​ളു​ടെ​യും ഉ​റ​വി​ടം ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണെ​ന്നും ഈ ​സം​ഘ​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സി​ഐ വി. ​റോ​ബ​ർ​ട്ട് രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

സ്ക്വാ​ഡ് പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ. ​കു​ഞ്ഞു​മോ​ൻ, ഫെ​മി​ൻ, എം. ​ബൈ​ജു, എം.​കെ. സ​ജി​മോ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​വി​കു​മാ​ർ, ഓം​കാ​ര നാ​ഥ്, റ​ഹിം, അ​നി​ലാ​ൽ, അ​രു​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

 

Related posts