വിധിയില്‍ സന്തോഷമുണ്ട്, പ്രതീക്ഷിച്ചത് ജീവപര്യന്തം! ഇനിയെല്ലാ പ്രതീക്ഷയും ചെറുമകനില്‍; ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സാമിന്റെ പിതാവ് പറയുന്നു…

പു​ന​ലൂ​ർ: കൊ​ച്ചു​മ​ക​നെ പ്ര​തീ​ക്ഷി​രി​ക്കു​ക​യാ​ണ് എ​ബ്ര​ഹാം. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ഭാ​ര്യ​യും കാ​മു​ക​നും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ സാം ​എ​ബ്ര​ഹാ​മി​ന്‍റെ പി​താ​വ് എ​ബ്ര​ഹാ​മി​ന്‍റെ ഇ​നി​യു​ള്ള പ്ര​തീ​ക്ഷ ചെ​റു​മ​ക​നി​ൽ മാ​ത്ര​മാ​ണ്.

ക​ര​വാ​ളൂ​ർ ലി​ജോ​യ് ഭ​വ​നി​ൽ സാം ​എ​ബ്ര​ഹാം (34) മി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളാ​യ സാ​മി​ന്‍റെ ഭാ​ര്യ സോ​ഫി​യ​ക്ക് 22 വ​ർ​ഷ​വും, കാ​മു​ക​ൻ അ​രു​ൺ ക​മ​ലാ​സ​ന​ന് 27 വ​ർ​ഷ​വും ഓ​സ്ട്രേ​ലി​യ​ൻ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ജീ​വ​പ​ര്യ​ന്ത​മാ​ണ് പ്ര​തീ​ക്ഷി​ച്ച​തെ​ങ്കി​ലും വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ട്. എ​ന്നാ​ൽ മ​രി​ച്ച മ​ക​നെ തി​രി​ച്ചു​കി​ട്ടി​ല്ല​ല്ലോ. ഇ​നി പ്ര​തീ​ക്ഷ ചെ​റു​മ​ക​ൻ റോ​ഹ​ൻ സാ​മി(10) ൽ ​ആ​ണ്. ആ​സ്ട്രേ​ലി​യ​യി​ൽ സോ​ഫി​യ​യു​ടെ സ​ഹോ​ദ​രി​ക്കൊ​പ്പം നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​യെ വീ​ണ്ടെ​ടു​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹം. പ്രാ​യ​വും ഏ​കാ​ന്ത​ത​യും അ​നു​ഭ​വി​ക്കു​ന്ന ത​ങ്ങ​ൾ​ക്ക് സാ​ന്ത്വ​നം രോ​ഹ​ൻ മാ​ത്ര​മാ​ണ് -എബ്രഹാം പറയുന്നു.

സാം​മി​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന് പി​താ​വ് എ​ബ്ര​ഹാ​മും, മാ​താ​വ് ലീ​ലാ​മ്മ​യും മാ​ത്ര​മാ​ണ് ഉ​ള്ള​ത്. 19 വ​ർ​ഷ​മാ​യി ബ​ഹ​റ​നി​ൽ ജോ​ലി ചെ​യ്ത എ​ബ്ര​ഹാം സാ​മി​ന്‍റെ വി​വാ​ഹ ശേ​ഷ​മാ​ണ് നാ​ട്ടി​ൽ താ​മ​സ​മാ​ക്കി​യ​തെ​ന്നും ഈ ​വൃ​ദ്ധ ദ​മ്പ​തി​ക​ൾ പ​റ​യു​ന്നു .

Related posts