ഏ​ഴു വ​യ​സു​കാ​രി​ പീ​ഡ​ന​ത്തി​നി​ര​യാ​യി; സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ഗു​ണ്ടൂ​ർ: ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്രൈ​മ​റി സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ റാ​യ​പു​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

റാ​യ​പു​ഡി ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് പ്ര​ധാ​ന​ധ്യാ​പ​ക​നാ​യ സു​ബ്ബ​റാ​വു ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തോ​ടെ പ്ര​കോ​പി​ത​രാ​യ മാ​താ​പി​താ​ക്ക​ളും ഗ്രാ​മ​വാ​സി​ക​ളും സ്കൂ​ളി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു.

മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ബു​ധ​നാ​ഴ്ച പ്ര​തി​യെ തു​ള്ളൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി തു​ള്ളൂ​ർ ഡി​എ​സ്പി വൈ.​ശ്രീ​നി​വാ​സ് റെ​ഡ്ഡി അ​റി​യി​ച്ചു.

Related posts