നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ബിൽ; മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​കളുടെ പ​ഠി​പ്പു​മു​ട​ക്കും രാ​ജ്ഭ​വ​നു മു​ന്നിലെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ബി​ല്ലി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ രാ​ജ്ഭ​വ​നു മു​ന്നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സം തു​ട​ങ്ങി. ഉ​പ​വാ​സം ഇ​ന്ന് ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ഐ​എം​എ സ്റ്റു​ഡ​ന്‍റ​സ് നെ​റ്റ് വ​ർ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​അ​ജി​ത്പോ​ൾ, ഡോ.​എ​സ്. രാ​കേ​ഷ്, വി​ഷ്ണു.​എ​സ്. കു​മാ​ർ, ലി​ഷ എ​ന്നി​വ​രാ​ണ് സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. ഇ​വ​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ രാ​ജ്ഭ​വ​ന് മു​ന്നി​ൽ നി​രാ​ഹാ​രം ആ​രം​ഭി​ച്ചു.

ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി എ​സ്എ​ഫ്ഐ ഇ​ന്ന് പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കു​ക​യാ​ണ്. ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി രാ​ജ്ഭ​വ​നു​ക​ൾ​ക്കു മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​ര​ഭാ​ഗ​മാ​യാ​ണ് കേ​ര​ള രാ​ജ്ഭ​വ​നു മു​ന്നി​ൽ ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​ങ്ങി​യ​ത്.മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്ലി​നി​ക്കു​ക​ളും ക്ലാ​സു​ക​ളും ബ​ഹി​ഷ്ക​രി​ക്കും.

പ​ഠി​പ്പു​മു​ട​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളും ഡോ​ക്ട​ർ​മാ​രും ഇ​ന്ന് രാ​ജ് ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ലോ​ക്സ​ഭ പാ​സാ​ക്കി​യ മെ​ഡി​ക്ക​ൽ ബി​ല്ല് ഇ​ന്ന് രാ​ജ്യ​സ​ഭ പ​രി​ഗ​ണി​ക്കു​ക​യാ​ണ്. ബി​ല്ല് അ​തേ​പ​ടി പാ​സാ​ക്ക​രു​തെ​ന്നും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്കു വി​ട്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം തു​ട​രു​മെ​ന്നും ഇ​ന്ന​ലെ ഐ​എം​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​സു​ൾ​ഫി​നൂ​ഹു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഐ​എം​എ, കെ​ജി​എം​ഒ​എ, കെ​ജി​എം​സി​ടി​എ, പി​ജി അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി സം​ഘ​ട​ന​ക​ളും പ​ങ്കാ​ളി​ക​ളാ​കും. അ​ലോ​പ്പൊ​തി ഡോ​ക്ട​ർ​മാ​രു​ടെ ജീ​വ·​ര​ണ പോ​രാ​ട്ട​മാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​എം.​ഇ. സു​ഗ​ത​ൻ പ​റ​ഞ്ഞു.

ഐ​എം​എ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ഡോ.​മാ​ർ​ത്താ​ണ്ഡ​പി​ള്ള ,ഐ​എം​എ സ്റ്റു​ഡ​ന്‍റ​സ് നെ​റ്റ് വ​ർ​ക്ക് നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ശ്രീ​ജി​ത് എ​ൻ. കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജി​ത്പോ​ൾ, സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ പി.​സി. അ​ർ​ജു​ൻ, ഡോ. ​ദേ​വ​കു​മാ​ർ (കെ​ജി​എം​സി​ടി​എ) ഡോ. ​സ​ന​ൽ (കെ​ജി​എം​ഒ​എ), പി​ജി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​ജി​ഷ്ണു, ഡോ.​പി.​ജി.​പ്ര​ണ​വ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഡോ. ​അ​ന​ന്ദു, ഹൗ​സ് സ​ർ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ന​ന്ദ്രാ​ജ് തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ലെ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts