വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​ധ​വ​യാ​യ സ്ത്രീ​യെ റിസോട്ടിലെത്തിച്ച് പീഡിപ്പിച്ചു; പെരുന്പാവൂർ സ്വദേശി അറസ്റ്റിൽ

വൈ​പ്പി​ൻ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​ധ​വ​യാ​യ സ്ത്രീ​യെ ചെ​റാ​യി ബീ​ച്ചി​ലെ ഒ​രു റി​സോ​ർ​ട്ടി​ൽ കൊ​ണ്ട് വ​ന്ന് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെരുന്പാവൂർ പാ​റ​പ്പു​റം മാ​ലേ​ത്ത് വീ​ട്ടി​ൽ മൂ​സ​യു​ടെ മ​ക​ൻ ബാ​ബു(36) വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ലം സ്വ​ദേ​ശി​നിയാ​യ യു​വ​തി പെ​രു​ന്പാ​വൂ​ർ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ബ​ലാ​ത്സം​ഗ​ത്തി​നു കേ​സെ​ടു​ത്ത് മു​ന​ന്പം പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. പീ​ഡ​നം ന​ട​ന്ന​ത് മു​ന​ന്പം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ലാ​ണി​ത്.

2017 മാ​ർ​ച്ച് മു​ത​ൽ 2018 ഓഗ​സ്റ്റ് മാ​സം വ​രെ വി​വി​ധ ദി​ന​ങ്ങ​ളി​ലാ​യി ചെ​റാ​യി ബീ​ച്ചി​ലെ ഒ​രു റി​സോ​ർ​ട്ടി​ൽ കൊ​ണ്ട് വ​ന്ന് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. യു​വാ​വ് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല.

ഇ​തി​നി​ടെ പ്ര​തി വീ​ണ്ടും പ​രാ​തി​ക്കാ​രി​യു​ടെ പി​ന്നാ​ലെ കൂ​ടി​യ​തോ​ടെ പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്നും ബു​ധ​നാ​ഴ്ച രാ​ത്രി ഇയാളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Related posts