ദേ​ശീ​യ​പാ​ത വി​ക​സ​നം;  മണ്ണാർക്കാട്ട് ത​ർ​ക്കം തു​ട​രു​ന്നു ; ഓട്ടോ തൊഴിലാളികൾ പരാതി നൽകി

മ​ണ്ണാ​ർ​ക്കാ​ട്: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഴ വെ​ള്ള​ച്ചാ​ൽ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​പ്പ​ടിയിൽ തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വം വീ​ണ്ടും വ​ർ​ധി​ച്ചു. ജി​ല്ലാ സ​ർ​വ്വെ​യ​ർ സ്ഥ​ല​ത്തെ​ത്തി അ​ള​ക്ക​ണ​മെ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ആവശ്യപ്പെട്ടു.​

സ്വ​കാ​ര്യ വ്യക്തി​യു​ടെ രേ​ഖ ശ​രി​വെ​ച്ച് ആ​ശു​പ​ത്രി​പ്പ​ടി​യി​ൽ റ​വ​ന്യൂ വി​ഭാ​ഗം അ​ള​ന്ന ഭൂ​മി​യി​ൽ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വീ​ണ്ടും സ​ർ​വ്വേ ന​ട​ത്താ​ൻ സ​ബ് ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ​ജ് കഴിഞ്ഞ ദിവസം റ​വ​ന്യൂ വ​കു​പ്പി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ വി​ഭാ​ഗ​വും ദേ​ശീ​യ​പാ​ത വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി സ​ർ​വ്വേ ന​ട​ത്തി​യ​തി​ൽ തി​ട്ട​പ്പെ​ടു​ത്തി​യ അ​ള​വ് വീ​ണ്ടും ശ​രി​വെ​ച്ചു. ഇ​തോ​ടെ വീ​ണ്ടും പ്ര​തി​ഷേ​ധ​വു​മാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തെ​ത്തി​.

ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​തെ ഈ ​ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു. ജി​ല്ലാ സ​ർ​വ്വെ​യ​ർ സ​ർ​വ്വേ ന​ട​ത്തി യ​ഥാ​ർ​ത്ഥ അ​ള​വ് ക​ണ്ടെ​ത്ത​ണം.സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യും അ​ള​ന്ന് അ​ധി​ക​ഭൂ​മി കൈ​വ​ശം വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ഒ​റ്റ​പ്പാ​ലം സ​ബ്ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ​ജി​ന് പ​രാ​തി ന​ൽ​കി.

Related posts