നാലു ദിവസത്തിനിടെ ആറ് മാനഭംഗ കേസുകൾ! മുഖ്യ​മ​ന്ത്രി “പ​ദ്മാ​വ​ത്’ നി​രോ​ധി​ക്കാ​നു​ള​ള തി​ര​ക്കി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷം

ഗു​ർ​ഗ്രാം: ഹ​രി​യാ​ന​യി​ൽ വീ​ണ്ടും കൂ​ട്ട​മാ​ന​ഭം​ഗം. കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വ​ച്ച് ര​ണ്ടു പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വത്തെ​ക്കു​റി​ച്ച് ആ​രോ​ടും പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ൾ കാ​റി​ൽ നി​ന്ന് ഇ​റ​ക്കി വി​ട്ടു.

ഇ​ന്ന​ലെ പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. നാ​ലു ദി​വ​സ​ത്തി​നി​ടെ ഹ​രി​യാ​ന​യി​ൽ ന​ട​ക്കു​ന്ന ആ​റാ​മ​ത്തെ കൂ​ട്ട​മാ​ന​ഭം​ഗ​മാ​ണി​ത്.

ജ​നു​വ​രി 13ന് ​പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ സം​ഭ​വ​മാ​ണ് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് മാ​ന​ഭം​ഗ​ക്കേ​സു​ക​ളു​ടെ എ​ണ്ണം ഒാ​രോ ദി​വ​സ​വും വ​ർ​ധി​ക്കു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ വിവാദ സിനിമ “പ​ദ്മാ​വ​ത്’ നി​രോ​ധി​ക്കാ​നു​ള്ളതി​ര​ക്കി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

Related posts