മുതിര്‍ന്ന വിദ്യാര്‍ഥി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു; വഴങ്ങാതിരുന്ന പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; വിദ്യാര്‍ഥിനിക്ക് തുണയായത് പിങ്ക് പോലീസ്‌

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പി​ങ്ക് പോ​ലീ​സ് കൈ​താ​ങ്ങാ​യി.
ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ സ്കൂ​ളി​ലെ മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി ശ​ല്യം ചെ​യ്യു​ക​യും ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക​യും വ​ഴ​ങ്ങാ​തി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ​ക​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

പെ​ണ്‍​കു​ട്ടി വി​വ​രം വീ​ട്ടു​കാ​രോ​ടോ സ്കൂ​ൾ അ​ധി​കൃ​ത​രോ​ടോ പ​റ​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണ്‍ വ​ഴി ഇ​യാ​ൾ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്ത​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​തേ തു​ട​ർ​ന്ന് പി​ങ്ക് പ​ട്രോ​ളി​ന്‍റെ ര​ണ്ടാം ന​ന്പ​ർ വാ​ഹ​ന​ത്തി​ലു​ള്ള വ​നി​ത പോ​ലീ​സു​കാ​രോ​ട് ത​ന്നെ ഒ​രാ​ൾ ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യെ പി​ങ്ക് പോ​ലീ​സ് പ​ട്രോ​ൾ ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​വ​രു​ക​യും​കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ചോ​ദി​ച്ചു മ​ന​സി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ഫോ​ർ​ട്ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

Related posts