പുഷ്പ 2: ര​ശ്മി​ക​യു​ടെ ‘ശ്രീ​വ​ല്ലി’ ലു​ക്ക് ചോ​ർ​ന്നു; അ​ല്ലു അ​ർ​ജു​ന് അ​തൃ​പ്തി

അ​ല്ലു അ​ർ​ജു​നും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ പു​ഷ്പ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച ആ​ഘോ​ഷ​ചി​ത്ര​മാ​യി​രു​ന്നു. ഇ​പ്പോ​ൾ പു​ഷ്പ 2 വി​ന് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. അ​തി​നി​ട​യി​ലാ​ണ് ചി​ത്ര​ത്തി​ലെ ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ലു​ക്ക് ചോ​ർ​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്ന​ത്.

പു​ഷ്പ 2 വി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​ന്ധ്ര​യി​ൽ അ​വ​സാ​ന ഷെ​ഡ്യൂ​ളി​ലാ​ണ്. ഇ​തി​നി​ട​യി​ൽ ഷൂ​ട്ടിം​ഗ് രം​ഗ​ങ്ങ​ൾ ചോ​രു​ന്ന സം​ഭ​വ​മു​ണ്ടാ​യി. തു​ട​ർ​ന്നാണ് ര​ശ്മി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ ലീക്കായെന്ന ​തര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ വ​ന്ന​ത്.

ചു​വ​ന്ന സാ​രി​യു​ട​ത്ത് ആ​ഭ​ര​ണ​ങ്ങ​ള​ണി​ഞ്ഞ് ര​ശ്മി​ക പോ​കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ശ്രീ​വ​ല്ലി​യു​ടേ​ത് എ​ന്ന ത​ര​ത്തി​ൽ ഫാ​ൻ​സ് പ്ര​ച​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ര​ശ്മി​ക അ​വതരിപ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് ശ്രീ​വ​ല്ലി. 

എ​ന്നാ​ൽ ഈ ​ചി​ത്ര​ങ്ങ​ൾ താ​രം ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തു​മ്പോ​ൾ എ​ടു​ത്ത​താ​ണെ​ന്നും ര​ശ്മി​ക​യു​ടെ ലു​ക്ക് ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ് സം​ഭ​വ​ത്തി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ്രതികരിച്ചത്.

അ​തേ​സ​മ​യം ഈ ​വി​ഷ​യ​ത്തി​ൽ ന​ട​ൻ അ​ല്ലു അ​ർ​ജു​ന് അ​തൃ​പ്തി​യു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. പു​ഷ്പ 2ന്‍റെ സെ​റ്റി​ൽ വേ​ണ്ട​ത്ര സു​ര​ക്ഷ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് നി​ർ​മാ​താ​ക്ക​ളെ താ​രം ശാ​സി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. 

ഓ​ഗ​സ്റ്റ് 15ന് ​ആ​ണ് പു​ഷ്പ 2 റി​ലീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ൽ, അ​ന​സൂ​യ ഭ​ര​ദ്വാ​ജ്, സു​നി​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

Related posts

Leave a Comment