രാ​ഷ്‌‌ട്രീയ കൊ​ല​പാ​ത​കം നടത്തുന്നവരുടെ കണ്ണ് തുറപ്പിക്കാൻ; കൊ​ല​പാ​ത​ക രാ​ഷ്‌‌ട്രീയ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ഒ​ത്തു ചേ​ർത്ത്  മഹിളാ കോൺഗ്രസ്

കോ​ട്ട​യം: കൊ​ല​പാ​ത​ക രാ​ഷ്‌‌ട്രീയ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു ചേ​രു​ന്നു. ക​ണ്ണീ​രു​ണ​ങ്ങാ​ത്ത അ​മ്മ​മാ​രും പെ​ങ്ങ​ൻ​മാ​രും ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സി​പി​എം കൊ​ല​പാ​ത​ക​ രാ​ഷ്്ട്രീയ​ത്തി​നെ​തി​രെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ആ​ണ് രാ​ഷ്‌്ട്രീയ കൊ​ല​പാ​ത​കം കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രു​ടെ ക​ണ്ണു തു​റ​പ്പി​ക്കാ​നു​മു​ള്ള ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ല്യാ​ട്ട് മാ​ർ​ച്ച് അ​ഞ്ചി​ന് സം​ഗ​മം ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ കൊ​ല​പാ​ത​ക​രാ​ഷ്‌‌ട്രീയ​ത്തി​ന് ഇ​ര​യാ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​ണി​നി​ര​ക്കു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ പ​റ​ഞ്ഞു. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യും ആ​ർ​എം​പി നേ​താ​വു​മാ​യ കെ.​കെ. ര​മ​യും പ​ങ്കെ​ടു​ക്കും.

മ​ട്ട​ന്നൂ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷു​ഹൈ​ബി​നെ വ​ധി​ച്ചി​ട്ട് ഒ​രു​വ​ർ​ഷം തി​ക​ഞ്ഞി​രി​ക്കെ​യാ​ണ് കാ​സ​ർ​ഗോ​ഡ് പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്‌‌ ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും ക്രൂ​ര​മാ​യി വ​ധി​ച്ച​തെ​ന്ന് പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ല​തി​ക​സു​ഭാ​ഷ് പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ കു​ര്യ​നും പ​ങ്കെ​ടു​ത്തു.

Related posts