കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ന​രി​യി​ൽ ചെ​ള്ളും എ​ലി​ക്കാ​ട്ട​വും; ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​രി തി​രി​ച്ച​യ​ച്ചു

തൃ​ശൂ​ർ: മ​ണ്ണു​ത്തി മു​ല്ല​ക്ക​ര​യി​ലെ എ.​ആ​ർ.​ഡി 354 റേ​ഷ​ൻ ക​ട​യി​ലേ​ക്ക് സ​പ്ലൈ​കോ വി​ത​ര​ണം ന​ട​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ന​രി​യി​ൽ ചെ​ള്ളും എ​ലി​ക്കാ​ട്ട​വും ക​ണ്ടെ​ത്തി.

ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി അ​രി ന​ശി​പ്പി​ച്ചു ക​ള​യാ​ൻ ജി​ല്ല സ്പ്ലൈ ​ഓ​ഫീ​സ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി അ​രി തി​രി​ച്ച​യ​ച്ചു. കാ​ക്ക​നാ​ട് ലാ​ബി​ലേ​ക്കും അ​രി പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ഈ ​റേ​ഷ​ൻ ക​ട​യി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ തൂ​ക്ക​ത്തി​ൽ വെ​ട്ടി​പ്പ് ന​ട​ത്തി വാ​തി​ൽ​പ​ടി വി​ത​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യും ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ ജി​ല്ല ക​ള​ക്ട​ർ സ​പ്ലൈ ഓ​ഫീ​സ​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ന​ൽ​കി​യി​രു​ന്നി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ന്പ​തു കി​ലോ​യു​ടെ ചാ​ക്കി​ൽ 47 കി​ലോ മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളു.

നേ​ർ​കാ​ഴ്ച സ​മി​തി​യും നാ​ട്ടു​കാ​രും സം​ഘ​ടി​ച്ചാ​ണ് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​നേ​യും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​നേ​യും അ​റി​യി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​ച്ച​ത്.

Related posts

Leave a Comment