റേ​ഷ​നിൽ ​ ക്ര​മ​ക്കേ​ട് കാ​ണി​ച്ചാ​ൽ..! കാ​ർ​ഡു​ട​മ​ക​ൾ ബി​ല്ലു​ക​ൾ കൃ​ത്യ​മാ​യി വാ​ങ്ങി സൂ​ക്ഷി​ക്ക​ണം

ക​ൽ​പ്പ​റ്റ:​ കോ​വി​ഡ്19 പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ക്കു​ന്ന ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ത്ത​ര​മേ​ഖ​ല റേ​ഷ​നിം​ഗ് ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

കാ​ർ​ഡു​ട​മ​ക​ൾ ബി​ല്ലു​ക​ൾ കൃ​ത്യ​മാ​യി വാ​ങ്ങി സൂ​ക്ഷി​ക്ക​ണം. ബി​ൽ പ്ര​കാ​ര​മു​ള​ള അ​ള​വി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ജി​ല്ല​യി​ൽ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 92,996 കു​ടും​ബ​ങ്ങ​ൾ​ക്ക് റേ​ഷ​ൻ വി​ത​ര​ണം ചെ​യ്തു.

1,771 മെ​ട്രി​ക് ട​ണ്‍ അ​രി​യും 229 മെ​ട്രി​ക് ട​ണ്‍ ഗോ​ത​ന്പു​മാ​ണ് ന​ൽ​കി​യ​ത്. മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക്-30,403, ബ​ത്തേ​രി-32,749, വൈ​ത്തി​രി -29,844 എ​ന്നി​ങ്ങ​നെ​യാ​ണ് റേ​ഷ​ൻ ല​ഭി​ച്ച കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം.

Related posts

Leave a Comment