ഹിന്ദു സമൂഹത്തെ രക്ഷിക്കേണ്ട  ദേവസ്വം ബോർഡ് മരിച്ചു; കോട്ടയം അ​സി​സ്റ്റന്‍റ് ദേ​വ​സ്വം ഓ​ഫീ​സി​ന് മുന്നിൽ റീ​ത്ത് സ​മ​ർ​പ്പി​ച്ച് പ്ര​തി​ഷേ​ധിച്ച് കർമ്മ സമിതി

കോ​ട്ട​യം: ഹൈ​ന്ദ​വ വി​ശ്വാ​സ​സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട ചു​മ​ത​ല​യു​ള്ള ദേ​വ​സ്വം ബോ​ർ​ഡ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഹി​ന്ദു​സ​മൂ​ഹ​ത്തി​ന് വി​രു​ദ്ധ​മാ​യി സു​പ്രീം കോ​ട​തി​യി​ൽ നി​ല​പാ​ട് മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ദേ​വ​സ്വം ബോ​ർ​ഡ് മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു കോ​ട്ട​യ​ത്ത് ക​ർ​മ്മ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ അ​സി​സ്റ്റന്‍റ് ദേ​വ​സ്വം ഓ​ഫീ​സി​ന് മുന്നിൽ റീ​ത്ത് സ​മ​ർ​പ്പി​ച്ച് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

തി​രു​ന​ക്ക​ര ഉ​ത്സ​വ​ത്തി​ന് ദേ​വ​സ്വം ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ൾ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി വ​ന്നാ​ൽ വ​ൻ​പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​കു​മെ​ന്ന് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ച ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ൻ. സു​ഭാ​ഷ് പ​റ​ഞ്ഞു.സാ​ധാ​ര​ണ ഹൈ​ന്ദ​വ സ​മൂ​ഹം പ​ട്ട് സ​മ​ർ​പ്പി​ച്ചാ​ണ് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ക്കാ​റു​ള്ള​ത് എ​ങ്കി​ലും ദേ​വ​സ്വം ബോ​ർ​ഡ് ഹി​ന്ദു അ​ല്ലാ​താ​യി എ​ന്ന​തു​കൊ​ണ്ടാ​ണ് റീ​ത്ത് സ​മ​ർ​പ്പി​ച്ച​തെ​ന്ന് ശ​ബ​രി​മ​ല ക​ർ​മ്മ​സ​മി​തി നേ​താ​വ് ശ​ങ്ക​ർ സ്വാ​മി പ​റ​ഞ്ഞു.

ഓ​ൾ ഇ​ന്ത്യാ ബ്രാ​ഹ്മ​ണ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എ​ച്ച്. രാ​മ​നാ​ഥ​ൻ, ശ​ബ​രി​മ​ല ക​ർ​മ്മ​സ​മി​തി നേ​താ​ക്ക​ളാ​യ സു​മേ​ഷ് രാ​ജ​ൻ, ശ​ങ്ക​ർ സ്വാ​മി, ര​തീ​ഷ് കു​മാ​ർ, ഹ​രി കി​ഴ​ക്കേ​ക്കു​റ്റ്, ബി​നീ​ഷ്, ടി.​ടി. സ​ന്തോ​ഷ്, എ​ൻ.​ബി. നാ​രാ​യ​ണ​ൻ നാ​യ​ർ, സി​ന്ധു എം. ​പൈ, ജ​ല​ജാ നാ​രാ​യ​ണ​ൻ, തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു.

Related posts